‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി

DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ. മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോര ഖേദം പ്രകടിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്. ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല. മന്ത്രിയുടെ സഹായം വേണ്ട വിതരണം ചെയ്യാൻ. മന്ത്രി ആശുപത്രിയിൽ ഉള്ള ബുദ്ധിമുട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തി. അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ബാനർ വെച്ചാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പൊതിച്ചോറ് വിതരണം. ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റേതാണ് ബാനർ. സ്ഥലത്ത് മുൻമന്ത്രി വി ശിവൻകുട്ടിയാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

അതേസമയം പൊതിച്ചോറ് വിതരണം സംബന്ധിച്ച ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിലപാടിൽ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്. ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വച്ച് പ്രവൃത്തി തടസപ്പെടുത്തിയതിനെ ആണ് താൻ എതിർത്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം. കമ്മ്യൂണിറ്റി കിച്ചനടക്കം തുടങ്ങന്നത് ആലപ്പുഴയിലാണ്. ഇത് ആലപ്പുഴയുടെ മാത്രം തീരുമാനമാണ്. മറ്റ് ആശുപത്രികളിലും ജില്ലയിലും നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാമർശത്തിൽ ഇടതു സംഘടനകളുടെ പ്രതിഷേധവും ജനരോക്ഷവും ആളിക്കത്തിയതോടെ ആണ് ആരോ​ഗ്യമന്ത്രി നിലപാട് മാറ്റിയത്.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്