ഏഴ് ദിവസം കൊണ്ട് മലയാളികള്‍ സമാഹരിച്ചത് 47 കോടി രൂപ; അബ്ദുല്‍ റഹീം ജീവിതത്തിലേക്ക് മടങ്ങിയെടുത്തുമ്പോള്‍ ഓരോ കേരളീയനും അഭിമാനിക്കാം

തൂക്ക് കയര്‍ ഭയന്ന് ഇരുപത് വര്‍ഷം ജയിലില്‍ കഴിഞ്ഞ അബ്ദുല്‍ റഹീം ജീവിതത്തിലേക്ക് മടങ്ങിയെടുത്തുകയാണ്. സൗദി ബാലന്‍ മരിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. ധനസമാഹരണം എന്ന ആ വലിയ ഉദ്യമത്തില്‍ ട്വന്റിഫോറും ഭാഗമായിരുന്നു. (Abdul Rahim returned to home)

കോഴിക്കോട് കോടമ്പുഴ കെഎംഒ യത്തീംഖാന സ്‌കൂള്‍ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006 ലാണ് സൗദിയിലെത്തിയത്. 2006 ഡിസംബര്‍ 24ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്റെ പതിനഞ്ചുകാരനായ മകന്‍ മരിച്ച കേസില്‍ ജയിലിലായി. ചലനശേഷിയില്ലാത്ത കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഉപകരണം അബ്ദുള്‍ റഹിമിന്റെ കൈതട്ടി അബദ്ധത്തില്‍ മാറുകയായിരുന്നു. 2007 ജൂലൈയില്‍ റഹിമിനെ ജയിലില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ യാദൃച്ഛികമായി കണ്ടതോടെയാണ് റഹിമിന്റെ മോചനത്തിലേക്കുള്ള വഴി തുറന്നത്. മാധ്യമപ്രവര്‍ത്തകരില്‍ വിവരം അറിഞ്ഞ റഹിമിന്റെ നാട്ടുകാരനും കെ എം സി സി ജനറല്‍ സെക്രട്ടറിയുമായ അഷ്‌റഫ് വേങ്ങാട്ട് എംബസിയെ വിവരം അറിയിച്ചു. എംബസി കേസുകളില്‍ ഇടപെടുന്ന അബു മിസ്ഫര്‍ വക്കീലിനെ ഏര്‍പ്പാടാക്കുന്നു. എട്ടുവര്‍ഷത്തോളം കേസ് നീണ്ടു. 2011 ഫെബ്രുവരി 2-ന് റിയാദിലെ കോടതി അബ്ദുള്‍ റഹിമിന് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചതോടെ, റഹിമിന് മുന്നില്‍ വഴിയടഞ്ഞു.

അന്നത്തെ വിദേശകാര്യമന്ത്രി ഇ അഹമ്മദ് വഴി സൗദി രാജാവിന് ദയാഹര്‍ജി സമര്‍പ്പിക്കുന്നു. കുടുംബം മാപ്പ് നല്‍കാന്‍ തയാറാകുന്നില്ല. 2017 ഒക്ടോബര്‍ 12ന് റിയാദ് ജനറല്‍ കോടതി പ്രത്യേക ബെഞ്ച് വധശിക്ഷ മരവിപ്പിക്കുന്നു. മോചനദ്രവ്യം നഷ്ടപരിഹാരമായി അനസിന്റെ ബന്ധുക്കള്‍ക്ക് ആവശ്യപ്പെടാനാകും എന്നായിരുന്നു വിധി. 2017 നവംബറില്‍ കോടതി വിധിയ്‌ക്കെതിരെ സൗദി കുടുംബം റിയാദ് ക്രിമിനല്‍ കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കി. 2019 ഒക്ടോബര്‍ 31ന് വധശിക്ഷ ശരി വച്ച് പുതിയ വിധി വന്നു. 25 തവണ കോടതി വാദം കേട്ടു. 2021 ഒക്ടോബര്‍ 3ന് കോടതി പ്രത്യേക അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. 2021 നവംബര്‍ 17ന് അഞ്ചംഗ ബെഞ്ച് വധശിക്ഷ ശരിവച്ചു. 2023 നവംബറില്‍ 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ സൗദികുടുംബം മാപ്പുനല്‍കാന്‍ സമ്മതം അറിയിച്ചു. തുടര്‍ന്ന് നിയമ സഹായ സമിതി രൂപീകരിച്ച് ക്രൌഡ് ഫണ്ടിങിനുള്ള ശ്രമം ആരംഭിച്ചു. വിഷയത്തില്‍ ട്വന്റിഫോറിന്റെ ഇടപെടല്‍ നിര്‍ണായകമായി. സമാനതകളില്ലാത്ത ധനസമാഹരണം സാധ്യമാക്കാന്‍ ട്വന്റിഫോര്‍ കൂടെനിന്നു.

2024 ഏപ്രില്‍ 12ന് ഏഴ് ദിവസം കൊണ്ട് മലയാളികള്‍ 47 കോടി രൂപ സമാഹരിച്ചു. അബ്ദുള്‍ റഹിമിന്റെ ഉമ്മയുടെ കണ്ണുകളില്‍ പ്രത്യാശയുടെ വെളിച്ചം കണ്ട ദിവസങ്ങളായിരുന്നു പിന്നീട്. ജൂണ്‍ 3-ന് തുക കോടതിയില്‍ കെട്ടി. ജൂലൈ 2-ന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. പിന്നാലെ, അബ്ദുള്‍ റഹിമിന്റെ ഉമ്മ സൗദിയിലെ ജയിലിലെത്തി മകനെ കണ്ടു.

2024 നവംബര്‍ പതിനേഴിന് മോചനക്കേസ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും വീണ്ടും മാറ്റി. 19 വര്‍ഷം ശിക്ഷ പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. 2025 ജൂണില്‍ ശിക്ഷാ കാലാവധിയായ 20 വര്‍ഷം അനുഭവിക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. ആ ശിക്ഷാകാലാവധിയാണ് മെയ് 19ന് അവസാനിച്ചത്.

Related Posts

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്
  • July 6, 2026

വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ്…

Continue reading
വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി: കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം
  • July 1, 2026

സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിലായത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ