ഇടയ്ക്കിടെ കണ്ണ് തിരുമാറുണ്ടോ? ഈ ശീലം എത്രത്തോളം അപകടകരമാണ്?

കണ്ണിനുള്ളിലും ചുറ്റിലും വല്ലാതെ ബുദ്ധിമുട്ട്, ചൊറിച്ചില്‍ കണ്ണ് തിരുമിയേ മതിയാകൂ എന്ന് കണ്ണ് കേഴുന്നു… ഇത്തരമൊരു തോന്നല്‍ ഇടയ്ക്കിടെ നിങ്ങള്‍ക്കും ഉണ്ടാകാറില്ലേ? കണ്ണുകള്‍ ശക്തിയായി തിരുമുന്ന ഈ ശീലം അത്രവലിയ അപകടകരമല്ല എന്നാകും നമ്മളില്‍ പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കണ്ണിന് ഇന്‍ഫക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത മുതല്‍ കോര്‍ണിയയ്ക്ക് തകരാര്‍ ഉണ്ടാകുന്നതിന് വരെ ഈ ശീലം വഴിവച്ചേക്കാം. (Is Rubbing Your Eyes Bad For You?)

കണ്ണ് തിരുമാന്‍ തോന്നുന്നതെപ്പോള്‍? എന്തുകൊണ്ട്?

ചൊറിച്ചില്‍ അനുഭവപ്പെടുമ്പോഴാണല്ലോ നമ്മുക്ക് കണ്ണുകള്‍ തിരുമാന്‍ തോന്നുന്നത്. ഈ ചൊറിച്ചില്‍ സെന്‍സേഷനുകളില്‍ പകുതിയുടേയും കാരണം ചില തരം അലര്‍ജികളാണ്. കോശങ്ങളുടെ ഉപരിതലത്തില്‍ ഇത്തരം അലര്‍ജെന്‍സ് പറ്റിപ്പിടിക്കുമ്പോള്‍ ഇന്‍ഫ്‌ലമേറ്ററി കെമ്മിക്കല്‍സ് പുറത്തുവരുമ്പോഴാണ് നമ്മുക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നത്.

ചൊറിച്ചിലിന്റെ മറ്റൊരു കാരണമായി പറയുന്നത് ഡ്രൈ ഐ സിന്‍ഡ്രോം ആണ്. മണല്‍പോലെ എന്തോ ഒന്ന് കണ്ണില്‍ കയറിയത് പോലെ ഒരു തോന്നലുണ്ടാകുന്നത് ഇതുമൂലമാകാം.

ഇത് കൂടാതെ കണ്‍പോളയുടെ ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷനും ചൊറിച്ചിലിന് ഇടയാക്കും.

കണ്‍പോളയുടേയും കണ്ണിന്റേയും ഉപരിതലത്തിലെ ചര്‍മ്മപാളി വളരെ സെന്‍സിറ്റീവായതിനാല്‍ തന്നെ വളരെ വേഗത്തില്‍ അലര്‍ജിയുണ്ടാകാനും മറ്റും സാധ്യതയുണ്ട്. കോണ്‍ടാക്ട് ലെന്‍സുകളില്‍ നിന്നോ അന്തരീക്ഷ മലിനീകരണം കൊണ്ടോ വേഗത്തില്‍ കണ്ണിന് അലര്‍ജിയുണ്ടായേക്കാം.

കണ്ണുതിരുമല്‍ എത്രമാത്രം അപകടകരമാണ്?

കോര്‍ണിയയ്ക്ക് ഏല്‍ക്കുന്ന തകരാറുകളാണ് കണ്ണുതിരുമലിന്റെ ഏറ്റവും വലിയ റിസ്‌ക്. കോര്‍ണിയ നേര്‍ത്തതാകാനും ആകൃതിയില്‍ വ്യത്യാസം വരാനും ഉള്‍പ്പെടെ ഇടയ്ക്കിടെ കണ്ണുതിരുമുന്നത് ഇടയാക്കും. ഇത് ഏറ്റവും ഗുരുതരമായാല്‍ കോര്‍ണിയ മാറ്റിവയ്‌ക്കേണ്ടതായി പോലും വന്നേക്കാം.

കൂടാതെ കണ്ണ് ചുവക്കാനും കണ്ണിലെ അലര്‍ജിയും ഇന്‍ഫ്‌ലമേഷനും കൂടുതല്‍ ഗുരുതരമാകാനും വ്യാപിക്കാനും കണ്ണുതിരുമുന്നത് ഇടയാക്കും.

കണ്ണില്‍ എന്തെങ്കിലും പോയെന്ന് തോന്നിയാല്‍ തിരുമുന്നതിന് പകരം കണ്ണ് കഴുകാനും കണ്ണീര്‍ വരാന്‍ നോക്കുകയുമാണ് വേണ്ടത്. മണിക്കൂറുകളോളം ഇത് നീണ്ടുനിന്നാല്‍ ഡോക്ടറുടെ സേവനം തേടണം.

Related Posts

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്
  • July 6, 2026

വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ്…

Continue reading
വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി: കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം
  • July 1, 2026

സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിലായത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ