‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഹർഷീനയുടെ ചികിത്സ പിഴവ്, വിദഗ്ധ സമിതി റിപ്പോർട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധസമിതി നൽകിയത് സംശയത്തിന്റെ അനുകൂല്യം ഉൾപ്പെടുത്തിയ റിപ്പോർട്ട്. DM0 യോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇൻജക്ഷൻ നൽകിയ നേഴ്സിനെ കണ്ടു പിടിക്കണം. ജില്ല ആശുപത്രിയിൽ നിന്നാണോ ഇൻജെക്ഷൻ എന്നതിൽ സംശയമുണ്ട് എന്നാണ് റിപ്പോർട്ട്.

സംശയത്തിന്റെ ആനുകൂല്യം നൽകില്ല. അശ്രദ്ധ ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വായിച്ചപ്പോൾ മനസ്സിലായത്. എല്ലാം ലഭിച്ച ഉടനെ അംഗീകരിക്കില്ല, നടപടി ഉണ്ടാകും. ഹർഷിനയുടെ വിഷയം മുഖ്യമന്ത്രിക്കും എനിക്കും അറിയാവുന്നതാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. നിയമപരമായ കാര്യങ്ങൾ അന്വേഷിക്കും.നീതി ലഭിക്കുമെന്ന് ഉറപ്പെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

പഴയതിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മുന്നോട്ട് എങ്ങനെ എന്നാണ് നോക്കേണ്ടത്. അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാൻ DME ക്ക് നിർദേശം നൽകി. മരുന്നുകൾ കിട്ടാതെ രോഗികളെ ബുദ്ധിമുട്ടിക്കരുത്. മഴക്കാലത്ത് രോഗങ്ങൾ കൂടാൻ സാധ്യതയുണ്ട്. രോഗികളെ നിലത്ത് കിടത്താൻ പാടില്ല. ആശുപത്രി ശുചിയായി സൂക്ഷിക്കുക. ശാസ്ത്രക്രിയ്ക്ക് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും.നിയന്ത്രണം ഒഴിവാക്കും, ബന്ധുക്കൾക്ക് രോഗികളെ കാണാൻ 4 മുതൽ 6 വരെ സമയം നൽകുമെന്നും അദ്ദേഹം നിർദേശിച്ചു.

കേരളത്തിൽ എയിംസ് വരണം, ഏത് സ്ഥലവും വിട്ട് കെടുക്കാൻ തയ്യാറാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനർ പരിശോധന ഉണ്ടാകും. ഒരുപാട് റിപ്പോർട്ടുകൾ തേടിയിരുന്നെങ്കിലും ഒന്നും കിട്ടിയതായി കാണുന്നില്ല. പലതിലും പിഴവില്ല എന്നാണ് കാണുന്നത്. ആവശ്യപ്പെട്ടാൽ വീണ്ടും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡി. കോളജിലെ പിജി വിദ്യാർഥികൾക്ക് മാനസിക പീഡനം വാസ്തവമാണ്. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകണം. അധ്യാപകർ ഇനി ഈ പോസ്റ്റിനു ഫിറ്റ് ആണോ എന്ന് പരിശോധിക്കും.എബോള വ്യാപനം, വിദേശത്തു നിന്ന് വരുന്നവരെ നിരീക്ഷിക്കും. മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. 108 ആംബുലൻസ് നിയമനത്തിൽ വെള്ളം ചേർക്കില്ല. നിയമം അനുസരിച്ചു മുന്നോട്ട് പോകും. പ്ലസ്ടു പാസായവരെയൊന്നും പ്രസവം എടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്