15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി

ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. 15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.

തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും കാണിച്ചാണ് സര്‍ക്കാര്‍ നടപടി. പിന്നാലെ, ഡോ. കെ ജെ റീന രണ്ട് ദിവസം അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത് വന്നു. 15 ദിവസത്തെ അവധിയെടുത്തു എന്ന സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശത്തിന് ഘടകവിരുദ്ധമായ രേഖകളാണ് പുറത്തുവന്നത്. സര്‍ക്കാരുമായി സഹകരിച്ചു പോകണമെന്നും ഡിഎച്ച്എസ് ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും മന്ത്രി കെ മുരളീധരന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം മന്ത്രിയുടെ വിശദീകരണം നിഷേധിക്കുകയാണ് കെ ജെ റീന. ദേവസ്വം വകുപ്പിന് ഡോക്ടര്‍മാരെ തരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കത്ത് നല്‍കിയത് ദേവസ്വം കമ്മീഷറുടെ നിര്‍ദ്ദേശപ്രകാരമെന്നും പ്രതികരണം

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കെ ജെ റീനയെ പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലമാറ്റം നടപടി തന്നെയെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. വകുപ്പുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനാണ് നടപടി. അതേസമയം, നീതി നിഷേധിക്കപ്പെട്ടുവെന്നും കരുതിക്കൂട്ടിയുള്ള സ്ഥലമാറ്റമെന്നും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീന പ്രതികരിക്കുകയും ചെയ്തു.

Related Posts

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി
  • July 28, 2026

ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി…

Continue reading
മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്
  • July 28, 2026

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചിരുന്നു.ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന്…

Continue reading

You Missed

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി