ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി; നവംബര്‍ മുതല്‍ പ്രാബല്യത്തില്‍

ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി നിശ്ചയിച്ചു. വേഗമേറിയ യാത്രയ്‌ക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. പുതുക്കിയ വേഗപരിധി നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ( Speed limits to rise and fall on five roads in Dubai)

യാത്രാക്ലേശം പരിഹരിക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ പഠനത്തിനു ശേഷമാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വേഗപരിധിയില്‍ മാറ്റം കൊണ്ടുവന്നത്. മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി ഉയര്‍ത്തിയപ്പോള്‍, അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറച്ചിട്ടുണ്ട്.അല്‍ അസായല്‍ സ്ട്രീറ്റില്‍ ഔദ് മേത്ത സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി ഉയര്‍ത്തി.

അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റിലെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററാക്കി.ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റില്‍ ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള മേഖലയില്‍ പരിധി 60-ല്‍ നിന്ന് 70 കിലോമീറ്ററായി വര്‍ധിപ്പിച്ചു.

അതേസമയം അല്‍ രിബാത്ത് സ്ട്രീറ്റ്: മറാക്കേഷ് സ്ട്രീറ്റിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ഇടയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്ന വേഗപരിധി 90 കിലോമീറ്ററായി കുറച്ചു.സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിനും ഇടയില്‍ പരിധി 80-ല്‍ നിന്ന് 70 കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്.

വാഹനപ്പെരുപ്പം, കാല്‍നടയാത്രക്കാരുടെ സാന്നിധ്യം, സമീപത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റു വിവിധ മാനദണ്ഡങ്ങള്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനം.നവംബര്‍ ഒന്നിന് മാറ്റങ്ങള്‍ നടപ്പിലാകുന്നതിന് മുന്നോടിയായി ഈ റോഡുകളിലെ വേഗപരിധി ബോര്‍ഡുകള്‍ മാറ്റിവെക്കുന്ന ജോലികള്‍ ആര്‍.ടി.എ ആരംഭിച്ചു.

Related Posts

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു
  • October 22, 2026

റിയാദ്: സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 2 പേര്‍ക്കാണ് പരുക്കേറ്റത്. ദമ്മാം വിമാനത്താവളത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍…

Continue reading
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
  • October 3, 2026

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ്…

Continue reading

You Missed

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്