ഇ പി ജയരാജനെതിരെ സിപിഎമ്മിൽ പടയൊരുക്കം

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങൾക്ക് പിന്നാലെ ഇപി ജയരാജനെതിരെ സിപിഎമ്മിൽ പടയൊരുക്കം. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റികളിലും  ഇപിക്കെതിരെ നിശിത വിമര്‍ശനമാണ് ഉയരുന്നത്. ഇടതുമുന്നണി കൺവീനറുടെ ബിജെപി ബന്ധ വിവാദത്തിൽ ഗൗരവമായ പരിശോധന നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

ഇടഞ്ഞും ഇടക്കാലത്ത് ഇണങ്ങിയും ഇപിക്ക് പാര്‍ട്ടിയിൽ തനിവഴിയായിട്ട് കാലം കുറെയായി. എംവി ഗോവിന്ദൻ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തത് മുതലിങ്ങോട്ട് നേരിട്ടും അല്ലാതെയും ഇപി ഉൾപ്പെട്ട വിവാദങ്ങൾ പാര്‍ട്ടിക്ക് തലവേദനയുമാണ്. ഇപി ജയരാജനേയും കുടുംബത്തേയും കണ്ണൂരിലെ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി വിവാദം സംസ്ഥാന സമിതി യോഗത്തിൽ ആദ്യം ഉന്നയിച്ചത് പി ജയരാജൻ. അന്ന് പാര്‍ട്ടി പൊതിഞ്ഞു പിടിച്ചെങ്കിലും തെരഞ്ഞെടുപ്പ് അവലോകനത്തിന് എത്തിയ പിജെ പ്രശ്നം വിട്ടില്ല. പാര്‍ട്ടി രീതിയിൽ നിന്ന് വ്യതിചലിച്ചുള്ള ഇടതുമുന്നണി കൺവീനറുടെ നിലപാടുകളിൽ കടുത്ത വിമര്‍ശനം.  പാര്‍ട്ടി വേദിയിൽ ഉന്നയിച്ച ആക്ഷേപത്തിന്  ഇതുവരെ മറുപടി കിട്ടിയില്ലെന്ന് നേതൃത്വത്തിനെതിരെ തുറന്നടിച്ച പി ജയരാജൻ ഇപിയുടെ  ദല്ലാൾ ബന്ധവും ജാവേദ്കര്‍ കൂടിക്കാഴ്ചയും എല്ലാമെടുത്ത് പുറത്തിട്ടു. മുന്നണി നേതൃത്വമെന്ന വലിയ പദവിക്ക് ചേരുന്നതല്ല കൺവീനറുടെ ഇടപെടുലുകളെന്ന പൊതു വിമര്‍ശനം കണക്കിലെടുക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യ.മന്ത്രിക്കെതിരായ വിമര്‍ശനങ്ങളെ മുഖവിലക്ക് എടുക്കാത്ത എംവി ഗോവിന്ദൻ പക്ഷെ ഇപിക്കെതിരെ നടപടി സൂചനയും നൽകുന്നുണ്ട്. ബിജെപി ബന്ധവും  തെരഞ്ഞെടുപ്പ് ദിവസം അതിൽ  നൽകിയ വിശദീകരണവും തിരിച്ചടിക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ

  • Related Posts

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി
    • October 7, 2024

    ഓംപ്രകാശിന്റെ ലഹരി കേസുമായി ബന്ധപ്പെട്ട റിമാന്റ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാന്‍ന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരേം ചോദ്യം ചെയ്യുമെന്ന് ഡിസിപി…

    Continue reading
    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ
    • October 7, 2024

    കോഴിക്കോട് മുക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അഥിതി തൊഴിലാളി ഉൾപ്പെടെ 3 പേർ പിടിയിൽ. പ്രതികൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ എന്നാണ് പൊലീസ് അറിയിച്ചത്. വയറുവേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗാർണിയാണെന്ന വിവരം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്