പ്രധാനമന്ത്രി മോദിയെ വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍

നടി വരലക്ഷ്മി ശരത്കുമാറും  നിക്കോളായ് സച്ച്ദേവും തമ്മിലുള്ള വിവാഹം ജൂലൈ 2 ന് നടക്കും എന്നാണ്  123 തെലുങ്ക് റിപ്പോർട്ട് പറയുന്നത്. ഇപ്പോള്‍  വരലക്ഷ്മിയും പിതാവ് ശരത് കുമാറും നിക്കോളായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് വിവാഹം ക്ഷണിച്ചിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. 

നീലയും പച്ചയും നിറത്തിലുള്ള സാരി ധരിച്ച വരലക്ഷ്മി ശരത്കുമാർ വരന്‍ നിക്കോളായ്, അച്ഛൻ ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരുമായി ചേര്‍ന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.  

പ്രശാന്ത് വർമ്മയുടെ തേജ  അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ  നിവാസി നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. 123 തെലുങ്ക് അനുസരിച്ച്, ജൂലൈ 2 ന് അവരുടെ വിവാഹം തായ്‌ലൻഡിൽ നടക്കും എന്നാണ് വിവരം.

വരലക്ഷ്മി നേരിട്ടെത്തി തന്‍റെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചിരുന്നു. രജനികാന്ത്, കമൽഹാസൻ, രവി തേജ, സംവിധായകൻ പ്രശാന്ത് വർമ്മ, ബാല, പ്രഭു, വംശി പൈഡിപ്പള്ളി, തമൻ എസ്, ഗോപിചന്ദ് മലിനേനി, നയൻതാര, വിഘ്‌നേഷ് ശിവൻ, കിച്ച സുധീപ്, സിദ്ധാർത്ഥ് എന്നിവരെ വരലക്ഷ്മിയും കുടുംബവും ഇതുവരെ ക്ഷണിച്ചിട്ടുണ്ട്.

അടുത്തിടെ വരലക്ഷ്മിയും വരന്‍റെ കൗമരക്കാരിയായ മകളും അച്ഛന്‍ ശരത് കുമാറും ചേര്‍ന്ന് ദുബായില്‍ വിവാഹ ഷോപ്പിംഗ് നടത്തുന്ന വീഡിയോകള്‍ അടുത്തിടെ വൈറലായിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് നിക്കോളയെ വരലക്ഷ്മി വിവാഹം കഴിക്കുന്നത്. 

  • Related Posts

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ
    • January 15, 2025

    പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട…

    Continue reading
    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…
    • January 15, 2025

    അനൗൺസ് ചെയ്ത് 5 വർഷത്തിനിപ്പുറം ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്റെ സ്വപ്ന ചിത്രം വാടിവാസൽ ചിത്രീകരണം തുടങ്ങാൻ പോകുന്നു. 1960 കളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോര് മത്സരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സി.സി ചെല്ലപ്പയുടെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു