സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു; ആരോഗ്യ നില ഇങ്ങനെ

സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം  താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്

സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം  താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം.

അതേ സമയം സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്.  നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ്. 

സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്. 

‘സൂര്യ 44’ന്‍റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ അന്‍ഡമാനില്‍ നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കങ്കുവ വരുന്ന ഒക്ടോബറിലാണ് റിലീസാകുന്നത്. 

ശിവയുടെ കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് എന്നാണ് വിവരം. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കങ്കുവയുടെ ആദ്യഭാഗമായിരിക്കും ഒക്ടോബറില്‍ ഇറങ്ങുക എന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഗ്രീന്‍ സ്റ്റു‍ഡിയോസാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. 

‘ഏത് മോശം സമയത്താണോ ഈ പരിപാടിക്ക് ഇറങ്ങിയത്’: ഒടിടി ഇറങ്ങിയ ഇന്ത്യന്‍ 2വിന് ട്രോള്‍ മഴ !

200 കോടിക്ക് മുകളില്‍ ബജറ്റ്, തീയറ്ററില്‍ വന്‍ വീഴ്ച ഒരു മാസത്തിനുള്ളില്‍ ഒടിടിയില്‍; ‘ഇന്ത്യന്‍ താത്ത’ എത്തി

  • Related Posts

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading
    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
    • December 2, 2024

    നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

    Continue reading

    You Missed

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും