‘മൈക്കിളപ്പന്റെ’ തട്ട് താണുതന്നെ; ആ സുവര്‍ണ നേട്ടത്തിന് ഇനി വേണ്ടത് 40 കോടി ! ബോക്സ് ഓഫീസ് നിറച്ച മമ്മൂട്ടി

ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം

ലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയുടെ വല്യേട്ടനായി മാറിയ മമ്മൂട്ടി ഇതിനകം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകൾ. യുവതാരങ്ങളെ പോലും കടത്തി വെട്ടുന്ന പ്രകടനവുമായി ഈ എഴുപത്തി രണ്ടുകാരൻ കേരളക്കരയെ, സിനിമാസ്വാദകരെ ഹരം കൊള്ളിച്ചു കൊണ്ടേയിരിക്കുന്നു. ഈ അവസരത്തിൽ കൊവിഡിന് ശേഷം ഇറങ്ങിയ മമ്മൂട്ടി സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

പതിനൊന്ന് സിനിമകളുടെ കണക്കാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവയുടെ ഹിറ്റ് റേഷ്യോ 82% ആണ്. പാൻഡമിക്കിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവം ആണ്. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി മൈക്കിളപ്പനായി തകർത്തഭിനയിച്ച ചിത്രം 88.1 കോടി നേടിയെന്നാണ് കണക്ക്. 

ടർബോ- 73 കോടി 
ഭ്രമയു​ഗം – 58.8 കോടി 
കാതൽ ദ കോർ – 15 കോടി 
കണ്ണൂർ സ്ക്വാഡ് – 83.65 കോടി 
ക്രിസ്റ്റഫർ – 11.25 കോടി 
നൻപകൽ നേരത്ത് മയക്കം – 10.2 കോടി 
റോഷാക്ക് – 39.5 കോടി 
സിബിഐ 5 – 36.5 കോടി 
ഭീഷ്മപർവ്വം – 88.1 കോടി 
ഒൺ – 15.5 കോടി 
ദി പ്രീസ്റ്റ് – 28.45 കോടി 

എന്നിങ്ങനെയാണ് പതിനൊന്ന് മമ്മൂട്ടി സിനിമകൾ നേടിയ ബോക്സ് ഓഫീസ് കളക്ഷനുകൾ. അങ്ങനെ ആകെ മൊത്തം 460 കോടിയാണ് മമ്മൂട്ടിയുടെ പോസ്റ്റ് പാൻഡമിക്കിന് ശേഷമുള്ള കളക്ഷനുകൾ. ഇനി നാല്പതി കോടി കൂടി നേടിയാൽ 500 കോടി കളക്ഷൻ മമ്മൂട്ടിയ്ക്ക് സ്വന്തമാകും. 

അതേസമയം, ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. തെലുങ്ക് താരം സുനിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിലവിൽ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിലെ കാർ ചെയ്സിം​ഗ് സീനുകൾക്ക് പ്രശംസ ഏറെയാണ്. 

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു