200 കോടി ബജറ്റ്, കളക്ഷൻ 600കോടി; ‘ലാലേട്ടന്റെ’ മാസ് ​ഗസ്റ്റ് റോൾ, രജനിക്കൊപ്പം കട്ടയ്ക്ക് വിനായകൻ, ജയിലർ @1

ബീസ്റ്റ് സമ്മാനിച്ച പരാജയത്തിൽ നിന്നുമുള്ള നെൽസന്റെ വലിയൊരു തിരിച്ചു വരവ് കൂടി ആയിരുന്നു ജയിലർ. 

ഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രമാണ് ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. രജനിയുടെ മാസും മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും ​ഗസ്റ്റ് റോളും കൊണ്ട് സമ്പന്നമായ സിനിമയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഒരുപക്ഷേ സമീപകാലത്ത് സൂപ്പർ സ്റ്റാറുകളായ നായകന്മാരെ വരെ പിന്തള്ളി കൊണ്ട് ഒരു വില്ലൻ കഥാപാത്രം ആഘോഷിക്കപ്പെട്ട സിനിമയും ജയിലറായിരിക്കും. വിനായകൻ ആയിരുന്നു വില്ലനായി തിളങ്ങിയത്.

ഇന്നിതാ ജയിലർ റിലീസ് ചെയ്തിട്ട് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. 2023 ഓ​ഗസ്റ്റ് 10ന് ആയിരുന്നു ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ജയിലർ നേടിയ ആകെ കളക്ഷൻ  650 കോടിയാണ്. ഇതുപ്രകാരം തമിഴ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ജയിലർ. ജയിലറിന്റെ ബജറ്റ് 200 കോടി അടുപ്പിച്ചാണ്.

ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമെന്ന നിലയിലും രജനികാന്ത് നായകനാകുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപനം മുതൽ ജയിലർ ശ്രദ്ധനേടിയിരുന്നു. പിന്നാലെ മലയാളത്തിന്റെ മോഹൻലാലും കന്നഡതാരം ശിവരാജ് കുമാറും ​ഗസ്റ്റ് റോളിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ആരാധക ആവേശവും പ്രതീക്ഷയും വാനോളം ആയിരുന്നു. ആ പ്രതീക്ഷകൾ വെറുതെ ആയില്ലെന്ന് ആദ്യ ഷോ മുതൽ തെളിയുക ആയിരുന്നു. നരസിംഹയായി ശിവരാജ് കുമാറും മാത്യുവായി മോഹൻലാലും എത്തിയപ്പോൾ വർമൻ എന്ന കൊടൂര വില്ലനായി വിനായകനും കസറിക്കയറി. ബീസ്റ്റ് സമ്മാനിച്ച പരാജയത്തിൽ നിന്നുമുള്ള നെൽസന്റെ വലിയൊരു തിരിച്ചു വരവ് കൂടി ആയിരുന്നു ജയിലർ. 

  • Related Posts

    ” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത് ആരംഭിച്ചു
    • April 9, 2025

    സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന…

    Continue reading
    പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയിൽ നടന്നു
    • April 9, 2025

    മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്‌ചേഴ്‌സ്ഖ് വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീൻ, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ…

    Continue reading

    You Missed

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്