മലയാളികളുടെ സ്നേ​ഹം, ശരിക്കും ഞാൻ അമ്പരന്നുപോയി: മനംനിറഞ്ഞ് രശ്മിക മന്ദാന

പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

താനും ദിവസങ്ങൾക്ക് മുൻപായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാന കേരളത്തിൽ എത്തിയത്. കൊല്ലം കരുനാ​ഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയിരുന്നു ഇത്. പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളികളുടെ സ്നേ​ഹം കണ്ട് മനംനിറഞ്ഞുവെന്ന് പറയുകയാണ് രശ്മിക. 

കൊല്ലത്തിന് നിന്നുമുള്ള ഫോട്ടോകൾ പങ്കുവച്ച് ആയിരുന്നു രശ്മിക മന്ദാനയുടെ വാക്കുകൾ. ‘ജൂലെ 25ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. എല്ലാം വളരെ നന്നായിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ശരിക്കും ഞാൻ അമ്പരന്നു പോയി. ഇത്രയും സ്നേഹം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മനം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ അനുഗ്രഹീതയാണ്. എല്ലാത്തിനും നന്ദി’, എന്നാണ് രശ്മിക കുറിച്ചത്.

കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു രശ്മിക മന്ദാന. ഷാരൂഖ് ഖാൻ, വിജയ് എന്നിവരുടെ ബോഡി ഗാർഡായ് പ്രവർത്തിക്കുന്ന ജെന്റൂർ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃത്തം സൃഷ്ടിച്ചത്.

പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ. അതേസമയം, പുഷ്പ 2വിന്‍റെ റിലീസ് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. 

  • Related Posts

    ‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
    • January 28, 2025

    സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

    Continue reading
    ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
    • January 28, 2025

    പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

    Continue reading

    You Missed

    പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

    പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

    “ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

    “ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

    ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

    ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

    കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

    കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

    മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

    മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

    ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്

    ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്