2024 മേയിൽ രജിസ്റ്റർ ചെയ്ത ഇടപാടിൽ ആര്യൻ 2.64 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. ഷാരൂഖും ഭാര്യ ഗൗരി ഖാനും അവരുടെ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ രണ്ട് നിലകളാണ് ആര്യൻ വാങ്ങിയത് എന്നത് ശ്രദ്ധേയമാണ്.
ദില്ലി: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ മക്കളായ സുഹാന ഖാനും ആര്യൻ ഖാനും കഴിഞ്ഞ മാസങ്ങളിൽ റിയൽ എസ്റ്റേറ്റില്‍ വലിയ വാങ്ങലുകളാണ് നടത്തിയത്. മഹാരാഷ്ട്രയിൽ സുഹാന ഖാൻ രണ്ട് പ്രധാന പ്രോപ്പർട്ടികൾ വാങ്ങിയപ്പോള്‍. ആര്യന്‍ ഖാൻ്റെ സൗത്ത് ദില്ലിയിലെ കെട്ടിടത്തിൽ 37 കോടി രൂപ വിലമതിക്കുന്ന രണ്ട് നിലകൾ വാങ്ങി.