അവതാര പിറവി പോലെ ബോക്സോഫീസ് കുലുക്കി കൽക്കി 2898 എഡി ഒന്നാം ദിനം; റെക്കോഡ് കളക്ഷന്‍

ബോക്‌സ് ഓഫീസ് കളക്ഷനില്‍ ആദ്യദിനത്തില്‍ റെക്കോ‍ഡ് ഇട്ടിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി.  പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായി എത്തിയ കൽക്കി 2898 എഡി ആദ്യദിനം 180 കോടിയിലധികം കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓപ്പണറായി മാറിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സോഫീസ് ട്രാക്കറാണ് സാക്നില്‍ക്.കോം പുറത്തുവിട്ട ആദ്യ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

ഇൻഡസ്ട്രി ട്രാക്കർ പറയുന്നതനുസരിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട്. അതേസമയം അതിന്‍റെ ഗ്രോസ് കളക്ഷൻ ഏകദേശം 115 കോടി രൂപയാണ്. ലോകമെമ്പാടുമായി ആദ്യ ദിനം 180 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 

ഈ വമ്പൻ കളക്ഷനോടെ കൽക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോർഡുകൾ മറികടന്നിരിക്കുകയാണ്  കൽക്കി 2898 എഡി. 223 കോടി കളക്ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. 

കൽക്കി 2898 എഡി ജൂൺ 27-ന് ലോകമെമ്പാടും റിലീസ് ചെയ്തത്. മുൻകൂർ ബുക്കിംഗിൽ എല്ലാ ഭാഷകളിലുമായി ഇതിനകം 20 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രത്തിന് ഗംഭീരമായ പൊസറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ആദ്യ വാരാന്ത്യത്തില്‍ തന്നെ ചിത്രം ഗംഭീര കളക്ഷന്‍ നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിന്‍റെ കഥാ തന്തുവും ആശയവും ഗംഭീരമാണ് എന്നാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്ന റിവ്യൂകള്‍ വ്യക്തമാക്കുന്നത്. തുടക്കം ചിലര്‍ക്ക് കല്ലുകടിയായി തോന്നിയെങ്കിലും ഇന്‍റര്‍വെലിന് അപ്പുറം ചിത്രം ഗംഭീരമായി എന്നാണ് പൊതുവില്‍ അഭിപ്രായം. കല്‍ക്കി 2898 എഡിയില്‍ മിത്തോളജിക്കല്‍ ഭാഗങ്ങളുടെ അവതരണം മികച്ചതായിരിക്കുന്നു. ഇടവേളയും പഞ്ച് നല്‍കുന്നതാണ്. സ്‍ക്രീൻ പ്രസൻസില്‍ കമല്‍ഹാസൻ അതിശയിപ്പിക്കുന്നു. അമിതാഭ് ബച്ചനും നിറഞ്ഞാടുമ്പോള്‍ പശ്ചാത്തല സംഗീതം ഒരുക്കിയ സന്തോഷ് നാരായണനും പ്രശംസയര്‍ഹിക്കുന്നുവെന്നാണ് ചിത്രത്തിന്‍റെ വിലയിരുത്തലുകളാണ് വരുന്നത്.

Related Posts

കത്തിനില്‍ക്കുന്ന സമയത്ത് കൃഷി ചെയ്യാന്‍ പോയ നടന്‍; ഒടുവില്‍ കോടികള്‍ കടം, തിരിച്ചുവരവ്
  • September 30, 2024

ഹിന്ദി സീരിയൽ താരം രാജേഷ് കുമാർ കൃഷിയിലേക്കിറങ്ങിയതിന്‍റെ കഥ വെളിപ്പെടുത്തി. തന്‍റെ കാർഷിക സ്റ്റാർട്ട് അപ് ആശയം പരാജയപ്പെട്ടതിനെക്കുറിച്ചും മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറി വിൽക്കേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി. മുംബൈ: ഹിന്ദി സീരിയലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് രാജേഷ്…

Continue reading
മൂന്ന് കൊല്ലത്തിനിടെ പൊലീസ് വേഷത്തില്‍ ആസിഫ് അലിക്ക് മൂന്നാം ഹിറ്റ് കിട്ടുമോ?
  • September 30, 2024

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢതകൾ നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നു. ആസിഫ് അലിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പോലീസ് വേഷമാണ് ചിത്രത്തിൽ. കൊച്ചി: ആസിഫ് അലിയെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ

ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ

സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ