രണ്ട് പടം ബോക്സോഫീസില്‍ ബോംബ് പോലെ പൊട്ടി; പക്ഷെ ടൈഗര്‍ വാങ്ങിയത് 165 കോടി?; വെളിപ്പെടുത്തി നിര്‍മ്മാതാവ്

കഴിഞ്ഞ ആഴ്ച മുതൽ ബോളിവുഡിലെ പ്രധാന വാര്‍ത്ത പൂജ എന്‍റര്‍ടെയ്മെന്‍റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ  250 കോടി രൂപയുടെ കടവും അതുണ്ടാക്കിയ വാര്‍ത്തകളുമാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാറിന്‍റെ നാല് സിനിമകൾക്കായി പ്രൊഡക്ഷന്‍ കമ്പനി 165 കോടി രൂപ നൽകിയെന്ന വിവരമാണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ നിർമ്മാതാവ് സുനീൽ ദർശൻ ആ റിപ്പോർട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ കണക്ക് ടൈഗർ ഷ്റോഫിന്‍റെ കാര്യത്തിലാണ് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്. 

ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്‍റെ പ്രതിഫലത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടാണ് സുനിൽ പ്രതികരിച്ചത്.  “നിങ്ങൾ സൂചിപ്പിച്ച കണക്ക് കൃത്യമല്ലെന്ന് മാത്രം ഞാന്‍ പറയുന്നു കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്നാല്‍ ഇത് ടൈഗർ ഷ്‌റോഫിന്‍റെ പ്രതിഫലവുമായി കൂടുതൽ സാമ്യമുള്ളതായി തോന്നുന്നു” സുനിൽ പ്രതികരിച്ചു. 

ജാക്കി ഭഗ്നാനിയുടെയും അച്ഛൻ വാഷു ഭഗ്നാനിയുടെയും പൂജ എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച രണ്ട് ചിത്രങ്ങളിൽ ടൈഗർ ഷെറോഫ് പ്രവർത്തിച്ചിരുന്നു. ബഡേ മിയാൻ ചോട്ടെ മിയാൻ, ഗണപത്. രണ്ട് ചിത്രങ്ങളും വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയെങ്കിലും ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായിരുന്നു. അക്ഷയ് കുമാര്‍ പൂജയുടെ ബാനറിൽ അദ്ദേഹം നാല് ചിത്രങ്ങൾ ചെയ്തിട്ടുണ്ട് -ബഡേ മിയാൻ ഛോട്ടെ മിയാൻ, ബെൽ ബോട്ടം, മിഷൻ റാണിഗഞ്ച്, കട്ട്പുട്ലി.

ടൈഗര്‍ ഷെറോഫിന് 165 കോടിയുണ്ടെങ്കിൽ എത്ര രൂപ അക്ഷയ് കുമാറിന് അധികം നൽകേണ്ടിവരും എന്നത്  സുനിലിനോട് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞു, “അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ ഇത് പറയും. 1990 കളിൽ ഡേവിഡ് ധവാനുമായി ഏകദേശം അര ഡസനോളം സിനിമകളിൽ സഹകരിച്ച വാഷു ഭഗ്നാനി അന്ന് വലിയ വിജയങ്ങള്‍ നേടിയിരുന്നു. എന്നാല്‍ ആ രീതി മാറ്റേണ്ട കാലമാണ് വരുന്നത്.  ഇത്തരത്തില്‍ മാറ്റം അവരുടെ സിനിമാ ശ്രമങ്ങളെ ശരിയായ പാതയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു ” സുനില്‍ പറഞ്ഞു. 

നേരത്തെ ബഡേ മിയാൻ ഛോട്ടെ മിയാൻ ചിത്രങ്ങള്‍ അടക്കം നാല് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന വാഷു ഭഗ്നാനി തന്‍റെ ഓഫീസ് വില്‍ക്കുകയും 80 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ച് നിര്‍മ്മാതാവ് രംഗത്ത് വന്നിരുന്നു. 

Related Posts

ഭീതിയുടെ നാളുകൾ അവസാനിക്കുന്നു ; അവസാന കോൺജൂറിങ്ങ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
  • May 9, 2025

ലോകമെങ്ങും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഹൊറർ സിനിമാ പരമ്പരയായ കോൺജൂറിങ്ങ് സിനിമകൾ അതിന്റെ അന്ത്യത്തിലേക്കെത്തുന്നു. പരമ്പരയിലെ അവസാന ചിത്രമായ കോൺജൂറിങ്ങ് : ലാസ്റ്റ് റൈറ്റ്സിന്റെ ട്രൈലെർ റിലീസ് ചെയ്തു. ഇതിന് മുപ് റിലീസ് ചെയ്ത മൂന്നാം ഭാഗം ആരാധകർക്ക് നിരാശയാണ്…

Continue reading
സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
  • May 2, 2025

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം

ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം

ഇന്നത്തെ കോടിപതിയെ അറിയാം; ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതിയെ അറിയാം; ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്