ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ തീപാറും അവസാന എപ്പിസോഡ് ചോര്‍ന്നു: സംഭവം സത്യമെന്ന് എച്ച്ബിഒ

തിങ്കളാഴ്ച രാവിലെയാണ് ജിയോ സിനിമയിലൂടെ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീസണ്‍ 2 ഫിനാലെ ഇന്ത്യയില്‍ സ്ട്രീം ചെയ്യുക.

എച്ച്ബിഒ സീരിസ് ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ ആരാധകർ തിങ്കളാഴ്‌ച സീസൺ 2 ഫൈനൽ എപ്പിസോഡ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . എന്നാല്‍ സീസൺ ഫിനാലെ എപ്പിസോഡ് ജിയോസിനിമയിൽ വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇപ്പോള്‍ ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.

വെസ്റ്ററോസ് എന്ന എക്സ് ഹാന്‍റിലില്‍ ബുധനാഴ്ച വന്ന പോസ്റ്റില്‍ പറയുന്നത് ഇതാണ്, “ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ സീസൺ ഫിനാലെ ‘ദി ക്വീൻ ഹൂ നെവര്‍ വാസ്’ എപ്പിസോഡ് ഓൺലൈനിൽ ചോർന്നു. ഞായറാഴ്ച സംപ്രേഷണം ചെയ്യുന്നത് വരെ ട്വിറ്ററിൽ സൂക്ഷിക്കുക,പ്രധാന സ്‌പോയിലറുകൾ ഇതിനകം പ്രചരിക്കുന്നുണ്ട്. പിന്നീട് ഇതേ പോസ്റ്റില്‍ എപ്പിസോഡ് ടൈറ്റില്‍ ‘ദി ക്വീൻ ഹൂ എവർ വാസ്’ എന്ന് തിരുത്തിയിട്ടുണ്ട്.

അതേ സമയം എപ്പിസോഡിലെ ചില രംഗങ്ങള്‍ ചോര്‍ന്ന കാര്യം എച്ച്ബിഒ സ്ഥിരീകരിച്ചിട്ടുണ്ട്.വ്യാഴാഴ്ച ഫിനാലെ എപ്പിസോഡ് ചോർച്ചയെക്കുറിച്ചുള്ള എച്ച്ബിഒയുടെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. “ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ സീസൺ ഫിനാലെയിൽ നിന്നുള്ള ക്ലിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു അന്തര്‍ദേശീയ വിതരണക്കാരനില്‍ നിന്നും ചോര്‍ന്നതാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും ആസൂത്രിതമായ കാര്യമല്ല ഇതിന് പിന്നില്‍ നടന്നിരിക്കുന്നത്. ഈ ക്ലിപ്പുകൾ ഇന്‍റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇൻ്റർനെറ്റ്. ആരാധകർക്ക് ഈ ഞായറാഴ്ച രാത്രി എച്ച്ബിഒ മാക്സ് എന്നിവയില്‍ സീസണ്‍ ഫിനാലെ പൂര്‍ണ്ണമായും അസ്വദിക്കാം” എച്ച്ബിഒ പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് ജിയോ സിനിമയിലൂടെ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീസണ്‍ 2 ഫിനാലെ ഇന്ത്യയില്‍ സ്ട്രീം ചെയ്യുക. തനിക്ക് കല്‍പ്പിച്ച് നല്‍കിയ അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന റെയ്നിസ് ഡാര്‍ഗേറിയന്‍റെ പോരാട്ടമാണ് ഹൗസ് ഓഫ് ദി ഡ്രാഗണില്‍ അവതരിപ്പിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് കാലത്തിനും 150 വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്. 

  • Related Posts

    കൈതി 2 പിന്നെ, ഇപ്പോൾ രജനി കമൽ ചിത്രം ?
    • August 20, 2025

    ലോകേഷ് കനഗരാജ് സംവിധാന ചെയ്യുന്ന കൈതി 2 വീണ്ടും നീട്ടി വെച്ചേക്കുമെന്ന് സൂചന. രജനികാന്തിനെ നായകനാക്കി നിലവിൽ തിയറ്ററുകളിൽ ഓടുന്ന കൂലിക്ക് ശേഷം ലോകേഷ് കനഗരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം കാർത്തി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കൈതിയുടെ രണ്ടാം ഭാഗമാകുമെന്ന്…

    Continue reading
    ദിലീപ് നാരായണന്റെ ‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്
    • August 6, 2025

    അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ്…

    Continue reading

    You Missed

    കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

    കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

    ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

    ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

    ‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

    ‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

    മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

    മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

    ‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

    ‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

    വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

    വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ