‘എന്നെ നന്നായി അറിയുന്നത് ആര്‍ക്ക്?’ ഡാഡിക്കും ശ്രീനിക്കും ചലഞ്ചുമായി പേളി മാണി

ഇഷ്ട ഭക്ഷണം ചോദിച്ചപ്പോഴും രണ്ടുപേരുടെയും ഉത്തരം ശരിയായിരുന്നു. ഞാന്‍ മേഘ്‌ന ബിരിയാണി വാങ്ങിച്ച് വന്നിട്ടുണ്ട്, അതുകൊണ്ട് അത് തെറ്റില്ലെന്നായിരുന്നു ഡാഡിയുടെ കമന്റ്.

യൂട്യൂബ് ചാനലുമായി സജീവമാണ് പേളി മാണി. ജീവിത വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടുന്നുണ്ട്. പേളിയുടെ വീട്ടുകാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോഴിതാ ഡാഡിക്കും ശ്രീനിക്കുമൊപ്പമുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഹു നോസ് മി ബെറ്റര്‍ എപ്പിസോഡാണ് ഇത്തവണ. എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട രണ്ടുപേരാണ് ഡാഡിയും ശ്രീനിയും. ഇവരില്ലെങ്കില്‍ ഞാനില്ല, ഞാനില്ലെങ്കില്‍ ഇവരുമില്ല.

ഇഷ്ടപ്പെട്ട കളറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടുപേരും പിങ്ക് എന്നായിരുന്നു എഴുതിയത്. അതെങ്ങനെ മനസിലായെന്ന് ചോദിച്ചപ്പോള്‍ നില എപ്പോഴും പിങ്ക് എന്ന് പറഞ്ഞ് നടക്കുന്നത് കാണാമെന്നായിരുന്നു ഡാഡിയുടെ മറുപടി. ഇഷ്ട ഭക്ഷണം ചോദിച്ചപ്പോഴും രണ്ടുപേരുടെയും ഉത്തരം ശരിയായിരുന്നു. ഞാന്‍ മേഘ്‌ന ബിരിയാണി വാങ്ങിച്ച് വന്നിട്ടുണ്ട്, അതുകൊണ്ട് അത് തെറ്റില്ലെന്നായിരുന്നു ഡാഡിയുടെ കമന്റ്.

ഷൂ സൈസ് പറഞ്ഞപ്പോള്‍ ശ്രീനിയായിരുന്നു ശരിയായ ഉത്തരം പറഞ്ഞത്. ഇത് ടൈറ്റല്ലേ, ഇനി സൈസ് കൂട്ടാമെന്നായിരുന്നു ഡാഡി പറഞ്ഞത്. കുട്ടിക്കാലത്തെ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ഫനേജ് വിസിറ്റും ഹേമാന്റിയുടെ കുക്കിംഗുമാണ്. അത് രണ്ടുപേരും ശരിയുത്തരമാണ് പറഞ്ഞതെന്നായിരുന്നു പേളി പറഞ്ഞത്. നിലുവും നിതാരയും വലുതാവുന്നതിനെക്കുറിച്ചോര്‍ത്ത് പേടിക്കുന്നൊരു സ്വഭാവമുണ്ട് എനിക്ക്. അവരെ നോക്കാന്‍ പറ്റുമോയെന്നൊക്കെയുള്ള ആശങ്കയാണ്.

പേളിക്ക് കുക്കിംഗ് അറിയില്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. ആദ്യ ദിവസം തന്നെ മീന്‍കറി വെച്ച് എന്നെ ഞെട്ടിച്ചുവെന്ന് ശ്രീനി പറയുന്നുണ്ടായിരുന്നു. ഒരേ സമയം ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ളയാളാണ് പേളിക്ക് എന്നായിരുന്നു ഡാഡി പറഞ്ഞത്. രാത്രി ഉറങ്ങാതെ എഡിറ്റിംഗ് ചെയ്യാറുണ്ടായിരുന്നു മുന്‍പൊക്കെ. അതില്‍ ഒരു തെറ്റും കാണാനാവില്ല, അത്രയും പെര്‍ഫെക്റ്റായിരിക്കും. ഇതില്‍ ഡാഡി തോറ്റാലും കുഴപ്പമില്ല, മമ്മിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് പേളി ഡാഡിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു