ഈ സിനിമയെ പുകഴ്ത്തി സത്യൻ അന്തിക്കാട്

വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.

കൊച്ചി: ഓണം റിലീസായ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ വാനോളം പ്രശംസിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതെന്നും ആഹ്ലാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു. വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല.

സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു. 

സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല.

സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. “കിഷ്കിന്ധാ കാണ്ഡം”  തീർച്ചയായും ഒരു മറുപടിയാണ്.

  • Related Posts

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്
    • January 17, 2025

    മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

    Continue reading
    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
    • January 17, 2025

    അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി