‘സുമിയുടെ സുനിലിന്‍റെയും ഓണ്‍ലൈന്‍ പ്രണയം’: പാലും പഴവും എത്തുന്നു, സെക്കന്‍റ് ലുക്ക്

പ്രേക്ഷകർ ഏത് രീതിയിലാണോ ആ നടിയെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് “പാലും പഴവും “എന്ന ചിത്രത്തിൽ മീരാജാസ്മിൻ എത്തുന്നത്. 

മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ എത്തുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന  “പാലും പഴവും” എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ  പുറത്തിറങ്ങി.  ‘പാലും പഴവും’ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ്.

മലയാളി പ്രേക്ഷകർ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിൻ. പ്രേക്ഷകർ ഏത് രീതിയിലാണോ ആ നടിയെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് “പാലും പഴവും “എന്ന ചിത്രത്തിൽ മീരാജാസ്മിൻ എത്തുന്നത്. ചിത്രത്തിന്റെതായി  പുറത്തിറങ്ങിയ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ  ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടികഴിഞ്ഞു. 

“പാലും പഴവും “പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത്  രാമചന്ദ്രൻ,  രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചൻ. 

പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. 

അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 23ന് വേൾഡ് വൈഡ്  റിലീസിനെത്തും.

Related Posts

കൈതി 2 പിന്നെ, ഇപ്പോൾ രജനി കമൽ ചിത്രം ?
  • August 20, 2025

ലോകേഷ് കനഗരാജ് സംവിധാന ചെയ്യുന്ന കൈതി 2 വീണ്ടും നീട്ടി വെച്ചേക്കുമെന്ന് സൂചന. രജനികാന്തിനെ നായകനാക്കി നിലവിൽ തിയറ്ററുകളിൽ ഓടുന്ന കൂലിക്ക് ശേഷം ലോകേഷ് കനഗരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം കാർത്തി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കൈതിയുടെ രണ്ടാം ഭാഗമാകുമെന്ന്…

Continue reading
ദിലീപ് നാരായണന്റെ ‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്
  • August 6, 2025

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ്…

Continue reading

You Missed

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ