വയനാടിന് കൈതാങ്ങായി ധനുഷും: 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ചലച്ചിത്ര നിർമ്മാതാവും നടനുമായ സുബ്രഹ്മണ്യം ശിവ തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വാർത്ത പങ്കുവെച്ചത്. 

നടൻമാരായ അല്ലു അർജുൻ, പ്രഭാസ്, ചിരഞ്ജീവി, രാം ചരൺ എന്നിങ്ങനെ വയനാട്ടിനെ സഹായിക്കാന്‍ ഉദാരമായ സംഭാവനകൾ നൽകിയതിന് പിന്നാലെ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം ധനുഷ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.

ചലച്ചിത്ര നിർമ്മാതാവും നടനുമായ സുബ്രഹ്മണ്യം ശിവ തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വാർത്ത പങ്കുവെച്ചത്. “ഞങ്ങളുടെ പ്രിയപ്പെട്ട ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു” അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.

ധനുഷ് അഭിനയിച്ച് സംവിധാനം ചെയ്ത രായന്‍ എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്. ചിത്രം ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഇതിനകം ചിത്രം ആഗോള കളക്ഷനില്‍ 150 കോടിക്ക് അടുത്ത് എത്തിയിട്ടുണ്ട്. 70 കോടിക്ക് മുകളില്‍ ഇന്ത്യയില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ധനുഷിന്‍റെ 50മത്തെ ചിത്രമാണിത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 

മലയാളത്തില്‍ നിന്ന് അപര്‍ണ ബാലമുരളി, കാളിദാസ് ജയറാം എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്.

ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ വയനാട് ജില്ലയിലെ ചൂരൽമല പ്രദേശം സന്ദർശിച്ചിരുന്നു. മാരകമായ ഉരുൾപൊട്ടലും 400 ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുകയും. ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. 

  • Related Posts

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ
    • January 15, 2025

    പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട…

    Continue reading
    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…
    • January 15, 2025

    അനൗൺസ് ചെയ്ത് 5 വർഷത്തിനിപ്പുറം ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്റെ സ്വപ്ന ചിത്രം വാടിവാസൽ ചിത്രീകരണം തുടങ്ങാൻ പോകുന്നു. 1960 കളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോര് മത്സരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സി.സി ചെല്ലപ്പയുടെ…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു