മുഫാസ: ലയണ്‍ കിംഗ് ചിത്രത്തില്‍ സിംഹങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ‘കിംഗ് ഖാന്‍’ കുടുംബം വീണ്ടും ഒന്നിക്കുന്നു

ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍  പഴയ മാൻഡ്രിൽ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ്  കാണിക്കുന്നത്.

മുംബൈ: 1994-ലെ ആനിമേഷൻ ചിത്രമായ ദ ലയൺ കിംഗിന്‍റെ 2019-ലെ റീമേക്കിന്‍റെ പ്രീക്വലായ മുഫാസ റിലീസിന് ഒരുങ്ങുകയാണ്. അതേ സമഹം ഹിന്ദി പതിപ്പില്‍ ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് വീണ്ടും എത്തുന്നു. ആനിമേറ്റഡ് മ്യൂസിക്കൽ ഡ്രാമയ്ക്ക് മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് ഷാരൂഖാണ്. ഷാരൂഖിനെ കൂടാതെ, ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നിവരും യഥാക്രമം സിംബ, യംഗ് മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ഹിന്ദി ഡബ്ബ്  പതിപ്പിനായി ശബ്ദം നൽകും. 

ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍  പഴയ മാൻഡ്രിൽ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ്  കാണിക്കുന്നത്. ശ്രേയസ് തൽപാഡെ, സഞ്ജയ് മിശ്ര എന്നിവർ ടിമോണിനും പംബയ്ക്കും ശബ്ദം നൽകുന്നത്. 

അനാഥയായ മുഫാസയെ സിംഹക്കുട്ടി ഡാക്ക രക്ഷിച്ചതിന്‍റെ കഥയാണ് പ്രമോ കാണിക്കുന്നത്.‍ ഡാക്കയാണ് പിന്നീട് സ്കാറായി മാറുന്നത്. ഡാക്കയുമായുള്ള മുഫാസയുടെ സഹോദരബന്ധവും ഒരു മകനെന്ന നിലയിൽ സിംഹ രാജ കുടുംബത്തിൽ എങ്ങനെ സ്വീകാര്യത കണ്ടെത്തി എന്നതുമാണ് മുഫാസയുടെ ഇതിവൃത്തം. മുതിർന്ന മുഫാസയ്ക്ക് ഷാരൂഖ് ശബ്ദം നൽകുന്നു. ലയൺ കിംഗിന്‍റെ സിംഹാസനത്തിനായി പോരാടുമ്പോൾ രണ്ട് സഹോദരന്മാരും മറ്റൊരു വംശത്തിൽ നിന്നുള്ള സിംഹങ്ങൾക്കെതിരെ ഒന്നിക്കുന്നതാണ് ട്രെയിലറില്‍ കാണിക്കുന്നത്. 

വരുന്ന ഡിസംബര്‍ 20നാണ് മുഫാസ ദ ലയണ്‍ കിംഗ് റിലീസാകുക. മുഫാസ: ദ ലയൺ കിംഗ് 2019 ന്‍റെ തുടര്‍ച്ചയായാണ് എത്തുന്നത്.  മുൻ ഭാഗത്തിൽ ഷാരൂഖ് മുഫാസയ്ക്ക് വേണ്ടി ഷാരൂഖ് ഖാന്‍ തന്നെയാണ് ശബ്ദം നൽകിയപ്പോൾ. മുതിർന്ന സിംബയ്ക്ക് വേണ്ടി ആര്യൻ ഖാന്‍ ശബ്ദം നൽകി.

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു