ആദ്യദിനം ഒഴുകിയെത്തി ജനം; 56 ല്‍ നിന്ന് 100 തിയറ്ററുകളിലേക്ക് ‘ദേവദൂതന്‍’

കേരളത്തിലെ 56 തിയറ്ററുകളിലാണ് ചിത്രം ഇന്നലെ തിയറ്ററുകളിലെത്തിയത്

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തുകയാണ്.

കേരളത്തിലെ 56 തിയറ്ററുകളിലാണ് ചിത്രം ഇന്നലെ തിയറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലെ തിയറ്ററുകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്ന കാര്യമാണ് ഇത്. കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.

ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ്, റീ എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

  • Related Posts

    സായ് അഭ്യാങ്കറിനെ മലയാളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ.
    • July 5, 2025

    തമിഴിലെ യുവ സംഗീതജ്ഞനും പുതിയ ട്രെൻഡിങ് സെൻസേഷനുമായ സായ് അഭ്യാങ്കറിനെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ. ഷെയ്ൻ നിഗം നായകനാകുന്ന ബൾട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തിങ്ക് മ്യൂസിക്കിലൂടെ റിലീസ് ചെയ്ത…

    Continue reading
    പ്രിത്വിരാജിന്റെ ബോളിവുഡ് ചിത്രം സർസമീൻ ; ട്രെയ്‌ലർ പുറത്ത്.
    • July 5, 2025

    പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം സർസമീന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആക്ഷൻ തില്ലർ സ്വഭാവത്തിൽ കയോസെ ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ് ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി…

    Continue reading

    You Missed

    ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

    ‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

    സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

    സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

    കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

    കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

    ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

    ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി