കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഷാജി കൈലാസിന്‍റെ ‘ഹണ്ട്’ ഓഗസ്റ്റ് 9ന്

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ ത്രില്ലർ

തെന്നിന്ത്യൻ നായിക ഭാവനയെ പ്രധാന കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ഹണ്ട് എന്ന ഹൊറർ ത്രില്ലർ ചിത്രം ഓഗസ്റ്റ് ഒൻപതിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ ഏതാനും കോളെജുകളിൽ എത്തിയ ഭാവനയ്ക്കും സംഘത്തിനും ലഭിച്ചത് വമ്പൻ സ്വീകരണം. ആലുവ യു സി കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ എത്തിച്ചേർന്ന ഭാവന, അദിതി രവി, ഡെയ്ൻ ഡേവിഡ്, രാഹുൽ മാധവ്, നന്ദു, സുരേഷ് കുമാർ, ദിവ്യ നായർ, രചയിതാവ്  നിഖിൽ ആനന്ദ്, നിർമ്മാതാവ് കെ രാധാകൃഷ്ണൻ എന്നിവർ അക്ഷരാർത്ഥത്തിൽ കോളേജ് ക്യാമ്പസിനെ ഇളക്കി മറിച്ചു. കോളേജ് വിദ്യാർത്ഥികൾക്കൊപ്പമുള്ള ഇവരുടെ  ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ്, നന്ദു, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു  എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ – നിഖിൽ ആനന്ദ്, വരികൾ – സന്തോഷ് വർമ്മ, ഹരിതാ നാരായണൻ, സംഗീതം- കൈലാസ് മേനോൻ, ഛായാഗ്രഹണം- ജാക്സൻ ജോൺസൺ, എഡിറ്റിംഗ് – ഏ. ആർ അഖിൽ, കലാസംവിധാനം – ബോബൻ, കോസ്റ്റ്യും ഡിസൈൻ – ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഓഫീസ് നിർവ്വഹണം – ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് –  പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ. ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ആണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

  • Related Posts

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ
    • January 15, 2025

    പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട…

    Continue reading
    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…
    • January 15, 2025

    അനൗൺസ് ചെയ്ത് 5 വർഷത്തിനിപ്പുറം ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്റെ സ്വപ്ന ചിത്രം വാടിവാസൽ ചിത്രീകരണം തുടങ്ങാൻ പോകുന്നു. 1960 കളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോര് മത്സരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സി.സി ചെല്ലപ്പയുടെ…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു