ഏഴ് വർഷം, മലയാളത്തിന്റെ തലവരമാറ്റിയ ‘ലാലേട്ടൻ’, ആ സൂപ്പർ ഹിറ്റിന് ‘രണ്ടാം ഭാ​ഗം’, വസ്തുത എന്ത് ?

2016 ഒക്ടോബർ 7ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. 

2024 മലയാള സിനിമയ്ക്ക് മികച്ച തുടക്കം ആയിരുന്നു സമ്മാനിച്ചത്. ജനുവരി മുതൽ റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ടു. 100, 150, 200 കോടി ക്ലബ്ബ് ചിത്രങ്ങൾ വരെ മലയാള സിനിമയ്ക്ക് സ്വന്തമായി. എന്നാൽ ഒരു കാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിന് സ്വന്തമായത് ആദ്യ 100 കോടി ക്ലബ്ബ് സിനിമ. 

2016 ഒക്ടോബർ 7ന് ആയിരുന്നു പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖ് ആയിരുന്നു സംവിധാനം. സിനിമ റിലീസ് ചെയ്ത് ഏഴര വർഷം പിന്നിടുമ്പോൾ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. അതിന് കാരണമാകട്ടെ ഒരു പോസ്റ്ററും. രണ്ട് പുലികൾക്ക് നടുവിൽ വേലുമേന്തി നിൽക്കുന്ന മോഹൻലാൽ ആണ് ഫോട്ടോയിൽ പോസ്റ്ററിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രത്യക്ഷപ്പട്ടതോടെ കമന്റുകളുമായി നിരവധി പേരും രം​ഗത്ത് എത്തി. ചിലർ രണ്ടാം ഭാ​ഗം വേണ്ടെന്നും മറ്റുചിലർ ആകാംക്ഷകളും പ്രതീക്ഷകളും രേഖപ്പെടുത്തി. 

എന്നാൽ ഇതൊരു ഫാൻ മേഡ് പോസ്റ്ററാണ് എന്നതാണ് വസ്തുത. ഒറിജിനലിനെയും വെല്ലുന്ന തരത്തിലുള്ള ഈ പോസ്റ്റർ ഡിസൈനിങ്ങിനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്. എന്തായാലും പുലിമുരുകൻ രണ്ടാം ഭാ​ഗത്തിനുള്ള സാധ്യത വളരെ കുറവാണ്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രമാണ് പുലിമുരുകൻ. കമാലിനി മുഖർജി, ജ​ഗപതി ബാബു, നമിത, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, ലാൽ, ബാല, സന്തോഷ് കീഴാറ്റൂർ, നോബി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. 

  • Related Posts

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്
    • January 17, 2025

    മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

    Continue reading
    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
    • January 17, 2025

    അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി