ജിം സന്തോഷ് വധക്കേസ്; പൊലീസിന് നൽകാൻ പ്രതിയുടെ മാതാവിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പണം നൽകാനെന്ന പേരിൽ പ്രതിയുടെ മാതാവിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി.ആർ വൈ ഐ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി പുലത്തറ നൗഷാദാണ് കേസിലെ ഏഴാം കേസിലെ പ്രതി സാമുവലിൻ്റെ മാതാവിൽ നിന്ന് പണം വാങ്ങിയത്.
2,65000 രൂപയാണ് ഇയാൾ വാങ്ങിയതെന്നാണ് പരാതി. സംഭവത്തിൽ കരുനാഗപ്പള്ളി സി ഐ യ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും, വാദിഭാഗം അഭിഭാഷകർക്കും നൽകാനാണെന്ന പേരിലാണ് ഇയാൾ പ്രതിയുടെ മാതാവിൽ നിന്ന് പണം വാങ്ങിയത്. ഇയാൾ ബാങ്ക് അക്കൗണ്ട് വഴി 1 ലക്ഷം രൂപയും നേരിട്ട് 160000 രൂപയും വാങ്ങി. മകനെ രക്ഷിക്കാൻ സ്വർണ്ണം പണയം വെച്ചാണ് പണം നൽകിയതെന്ന് പ്രതിയുടെ മാതാവ് ലളിത ട്വന്റി ഫോറിനോട് പറഞ്ഞു.

2025 മാർച്ച് 27 ന് പുലർച്ചെയാണ് ഗുണ്ടാ പകയുടെ പേരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടിൽ കയറി അലുവ അതുലിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടികൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അലുവ അതുലിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ജിം സന്തോഷിനെ കൊലപ്പെടുത്തിയത്.

Related Posts

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി തട്ടിപ്പ്; അന്താരാഷ്ട്ര സൈബർ സംഘം പിടിയിൽ
  • July 28, 2026

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ സംഘം തിരുവനന്തപുത്ത് പിടിയിൽ. സിറ്റി ഡാൻസാഫും , സൈബർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് DGP. കഴിഞ്ഞ ദിവസം…

Continue reading
MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി
  • July 23, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട്. റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ…

Continue reading

You Missed

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്