MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട്. റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു.

റെഡ് ഇറ്റ് ,ഇൻസ്റ്റാഗ്രാം, ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പ്രതി പ്രചരിപ്പിച്ചു. വളരെ മോശമായ രീതിയിലാണ് ദൃശ്യങ്ങൾ പ്രതി പ്രചരിപ്പിച്ചത്. വിദ്യാർത്ഥികളാണ് പ്രതിയെ തെളിവുകളോടെ പിടികൂടിയത്. അബേൽ മാതാവിന്റെയും സഹോദരിയുടെയും ചിത്രമടക്കം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നും പെൺകുട്ടി പറയുന്നു.

അതിനിടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി ഏബലിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. അബേലിനെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും. ആദ്യ കേസിൽ അബേലിന് ജാമ്യം ലഭിച്ചിരുന്നു. അബേലിനെതിരെ നിസ്സാരവകുപ്പുകൾ ആണ് ചുമത്തിയത് എന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ചിരുന്നു. സീനിയർ വിദ്യാർഥികളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നെടുത്ത് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ആറോളം വിദ്യാർഥികളാണ് ഇയാൾക്കെതിരെ പരാതി സമർപ്പിച്ചിരിക്കുന്നത്.

Related Posts

ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച
  • July 16, 2026

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ , പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറക്കിയ മിറ്റിഗേഷൻ റിപ്പോർട്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ