ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല, മുഖ്യമന്ത്രിക്ക് കെ സുധാകരന്റെ പിന്തുണ

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗുരുദേവനെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുന്നു.സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം.

ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല. ശിവഗിരി ആശ്രമത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കെ. സുധാകരന്റെ പരാമർശം. ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ശിവഗിരി മണ്ണിൽ ഒരിക്കൽ കൂടി പങ്കെടുക്കാൻ ലഭിച്ച അവസരത്തെ കുറിച്ചുള്ള ആഹ്ളാദവും അദ്ദേഹം പങ്കുവെച്ചു.

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവരും സോദരത്വത്തോടെ ജീവിക്കുന്ന മാതൃകാസ്ഥാനമാണ് ശിവഗിരി ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകം മുഴുവനുമുള്ളവരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ അധിഷ്ടഠാനത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ സാരം സ്വത്വബോധവും സാമൂഹിക വിപ്ലവവും പ്രചരിപ്പിക്കലാണ്’ എന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.

യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് പറയുന്ന ഗുരുവിൻ്റെ ദർശനങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഉയർത്തിക്കാട്ടി വിദ്യാഭ്യാസം വഴി സ്വതന്ത്രരാവുക, മദ്യം ഒഴിവാക്കുക എന്നീ സന്ദേശങ്ങൾ ഇന്നും അത്യാവശ്യമാണെന്ന് കരുതുന്നു എന്നും സുധാകരൻ കൂട്ടിച്ചേർത്തു. 92-ാം ശിവഗിരി തീർത്ഥാടനം കേരളം ഉൾപ്പെടെ രാജ്യത്തെ സ്വത്വബോധത്തിലേക്ക് കൊണ്ടുവരുന്ന ഒരു വലിയ സായുജ്യമാണെന്നും ഗുരുദേവൻ്റെ ആദർശങ്ങളെ നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രഭാഷണത്തിൽ സുധാകരൻ ഗുരുദേവൻ്റെ സ്തുത്യർഹമായ ജീവിതകഥകളിലൂടെ യുവജനങ്ങളിൽ ആത്മവിശ്വാസവും സ്വത്വബോധവും വളർത്തുവാൻ നിർദ്ദേശം നൽകി. ചടങ്ങിൽ നിരവധി യുവജനങ്ങളും സാമൂഹിക നേതാക്കളും പങ്കെടുത്തു.

Related Posts

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
  • May 20, 2026

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

Continue reading
മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം
  • May 19, 2026

തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്