ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങൾ

മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും കാര്യമായ പ്രതിരോധങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനുമില്ല പാർട്ടിയുടെ താഴെ തട്ടിൽ സ്വീകാര്യത.

വിഎസ്-പിണറായി തർക്കം കൊടുമ്പിരി കൊണ്ട സമയത്ത് പോലും ഇത് പോലൊരു വിമർശന കാലം സിപിഎമ്മിനകത്ത് ഉണ്ടായിട്ടില്ല. തുടർ ഭരണം കൂടി കിട്ടിയ ശേഷം പാർട്ടിക്കും സർക്കാരിനും മുഖ്യമന്ത്രി അടിവരയിടുന്നതായിരുന്നു പതിവ്. സംസ്ഥാന നേതൃയോഗങ്ങളിൽ കാര്യമായ ചർച്ചകൾ പോലും നടക്കാറില്ല, സംസ്ഥാന പാർട്ടിയിൽ കേന്ദ്ര നേതൃത്വം ഇടപെടാറുമില്ല. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കാര്യങ്ങളെല്ലാം മാറുകയാണ്. മൈക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും മകളുൾപ്പെട്ട വിവാദം കൈകാര്യം ചെയ്ത രീതിയുമെല്ലാം കടുത്ത വിമർശനത്തിന് വിധേയമാകുകയാണ്. സംസ്ഥാന സമിതിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്ന രൂക്ഷമായ അഭിപ്രായ പ്രകടനങ്ങൾക്ക് മുന്നിൽ സംസ്ഥാന നേതൃനിരക്കും ഉത്തരം മുട്ടുന്നു. തട്ടകമായ കണ്ണൂരിൽ നിന്ന് അടക്കം വിമർശനങ്ങൾ ഉയർന്നത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. 

പാർട്ടിയുടെ അടിസ്ഥാന വോട്ട് പോലും ചോർന്നതിൽ പ്രധാന കാരണം ഭരണവിരുദ്ധ വികാരമാണെന്ന് പൊതു വിലയിരുത്തലാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്നത്. 28ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിശിതമായ വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെയും ഉയർന്നേക്കും. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ പിക്കെതിരെ പാർട്ടിയുടെ അച്ചടക്കം നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.

Related Posts

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
  • March 4, 2026

സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

Continue reading
20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
  • February 21, 2026

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്