വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്. (Vande bharat train got stuck near Shoranur)

ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് ട്രെയിന്‍ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിന്‍ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് 6.45 ആയിട്ടും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുകയാണ്.

ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. ഒന്ന് പുറത്തേക്ക് പോലും പോകാനാകാത്തത് വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാലാണ് ട്രെയിന്‍ സ്റ്റക്കായതെന്നാണ് റെയില്‍വേ യാത്രക്കാരോട് അനൗണ്‍സ് ചെയ്തത്. ഉടന്‍ തന്നെ യാത്ര തുടരാനാകുമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്