ജയ് ഭീം ടാർ​ഗറ്റ് ചെയ്യുന്ന പ്രേക്ഷകരിലേക്ക് സിനിമ എത്തിയില്ല, ഒടിടിയിൽ റിലീസ് ചെയ്യേണ്ടിയിരുന്നില്ല: നടൻ സൂര്യ

എറെ ചർച്ചയായ സിനിമയായിരുന്നു ‘ജയ് ഭീം’. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് സൂര്യ. പുതിയ ചിത്രമായ ‘കങ്കുവ’യുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പങ്കുവച്ചത്.

ജാതി വിവേചനത്തെക്കുറിച്ച് പറയുന്ന ചിത്രത്തിൽ വനവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തിയത്. ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു.

ജയ് ഭീം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു. കാരണം, രജനികാന്തിന്റെ ‘അണ്ണാത്തെ’എന്ന സിനിമ കാണാൻ ഞാൻ തിയേറ്ററിൽ പോയിരുന്നു. ആ സമയത്ത് തിയേറ്ററിന് പുറത്ത് നിന്ന ഒരു വൃദ്ധൻ ജയ് ഭീമിന്റെ ടിക്കറ്റിനെ കുറിച്ച് അന്വേഷിക്കുന്നത് കണ്ടു.

ഇത് ഒടിടി റിലീസാണ് തിയേറ്ററിൽ കാണാനാകില്ലെന്ന് ‍ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, ഒടിടി എന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല. ഡിജിറ്റൽ റിലീസ് കാരണം, ജയ് ഭീം ടാർ​ഗറ്റ് ചെയ്യുന്ന പ്രേക്ഷകരിലേക്ക് സിനിമ എത്തിയില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്യേണ്ടിയിരുന്നില്ല എന്ന് തനിക്ക് അപ്പോൾ തോന്നിയെന്നും സൂര്യ പറ‍ഞ്ഞു.

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി