പതിനഞ്ചാമത് ഖത്തർ മില്ലിപോൾ പ്രദർശനത്തിന് നാളെ ദോഹയിൽ തുടക്കമാകും

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ആഗോള പ്രദര്ശനമായ ഖത്തർ പതിനഞ്ചാമത് മില്ലിപോൾ പ്രദർശനത്തിന് ഒക്ടോബർ 29ന് ദോഹയിൽ തുടക്കമാകും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ 29,30,31 തിയ്യതികളിലായി ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് പ്രദർശനം നടക്കുക.ഞായറാഴ്ച ആഭ്യന്തര മന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.250-ലധികം കമ്പനികളും 350 ഔദ്യോഗിക പ്രതിനിധികളും പ്രദർശനത്തിൽ പങ്കെടുക്കും.

ലോകമെമ്പാടുമുള്ള മുതിർന്ന സുരക്ഷാ നേതാക്കൾ, വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ, ആഭ്യന്തര സുരക്ഷയില്‍ വൈദഗ്ധ്യം നേടിയ പ്രമുഖ ആഗോള കമ്പനികള്‍ എന്നിവരോടൊപ്പം സൗഹൃദ, സഖ്യ രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാരും മിലിപോളില്‍ പങ്കെടുക്കും.’സാങ്കേതിക വിദ്യ സുരക്ഷാ സേവനത്തിൽ’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പ്രദർശനം.

മിലിപോള്‍ ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി പ്രദര്‍ശനത്തെ കുറിച്ച് വിശദീകരിച്ചു.ആറ് പ്രധാന അന്താരാഷ്ട്ര പവലിയനുകള്‍ക്കൊപ്പം ആഭ്യന്തര സുരക്ഷയില്‍ വൈദഗ്ധ്യമുള്ള 250-ലധികം അന്താരാഷ്ട്ര, ദേശീയ കമ്പനികള്‍ അവതരിപ്പിക്കുന്ന ആഗോള ഇവന്റിന്റെ പുതിയ പതിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികള്‍, ഖത്തര്‍ ദേശീയ ദര്‍ശനം 2030-നൊപ്പം രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. സൈബര്‍ സുരക്ഷ, സിവില്‍ ഡിഫന്‍സ്, എയര്‍പോര്‍ട്ട്, ബോര്‍ഡര്‍ സെക്യൂരിറ്റി തുടങ്ങിയ വിവിധ സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും പ്രദര്ശനത്തോടനുബന്ധിച്ച് നടക്കും.

എക്‌സിബിഷന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്ന 350-ലധികം ഔദ്യോഗിക പ്രതിനിധികളുടെ റെക്കോര്‍ഡ് പ്രാതിനിധ്യംഇത്തവണ ഉണ്ടാകുമെന്ന് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി അറിയിച്ചു. ഉന്നതതല പ്രതിനിധികള്‍, സൈനിക, സുരക്ഷാ നേതാക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും കമ്പനികളുമായുള്ള കരാറുകൾ സുഗമമാക്കാനും പ്രദർശനം അവസരമൊരുക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി എന്ന തലക്കെട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സംബന്ധിച്ച അസാധാരണമായ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ, സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍, സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ എ ഐ, എ ഐ ധാര്‍മ്മികത, എ ഐ ഉയര്‍ത്തുന്ന സുരക്ഷാ അവസരങ്ങളും വെല്ലുവിളികളും എന്നിങ്ങനെ നാല് പ്രധാന പ്രമേയങ്ങളില്‍ എ ഐ കണ്ടുപിടിത്തങ്ങളും ധാര്‍മ്മികതയും വിദഗ്ധര്‍ അവതരിപ്പിക്കും.

Related Posts

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading
ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
  • July 14, 2026

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. മേഖലയിലെ ആക്രമണത്തിന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി അധികൃതരോട് ഉത്തരവിട്ടു.ഇവർക്ക് രണ്ട്…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും