ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഫാദര്‍ അമീര്‍ നല്‍കിയ സംഭാവനകളെ പ്രവാസി സമൂഹം യോഗത്തില്‍ അനുസ്മരിച്ചു.ഖത്തറിനെ ഇന്നത്തെപ്പോലെ ആധുനികവും പുരോഗമനപരവും ആഗോളതലത്തില്‍ ആദരിക്കപ്പെടുന്നതുമായ ഒരു രാജ്യമാക്കി മാറ്റുന്നതില്‍ ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച അംബാസഡര്‍ വിപുല്‍ അനുസ്മരിച്ചു. ( indian ambassador Father Amir Sheikh Hamad bin Khalifa )

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് (Visionary leadership)രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായ ഉയര്‍ത്തുന്നതിനും കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫാദര്‍ അമീറിന്റെ വിയോഗത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം എത്രത്തോളം ദുഃഖിക്കുന്നുവെന്നും,ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എത്ര വിലപ്പെട്ടതായിരുന്നുവെന്നും അടിവരയിടുന്നതായിരുന്നു അംബാസഡറുടെ വാക്കുകള്‍.

ബുധനാഴ്ച ഐ.സി.സി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് താണ്ഡലെയും എംബസിക്ക് കീഴിലെ അപ്പെക്‌സ് ബോഡി നേതാക്കളും പങ്കെടുത്തു..ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ICC) പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ISC) പ്രസിഡന്റ് ഇ.പി. അബ്ദുള്‍റഹ്മാന്‍, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (IBPC) പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ പങ്കുവെച്ചു.രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളെയും പ്രവാസി സമൂഹത്തിന് നല്‍കിയ പിന്തുണയെയും നേതാക്കള്‍ ആദരവോടെ സ്മരിച്ചു.

ഐ.സി.സി (ICC) ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതം പറഞ്ഞു. ഏവരെയും സ്വാഗതം ചെയ്തു.ഐ.സി.ബി.എഫ് (ICBF) ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നന്ദി പ്രകാശിപ്പിച്ചു.

Related Posts

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
  • October 3, 2026

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ്…

Continue reading
സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം
  • October 1, 2026

റിയാദ്: ഒരു ഇന്ത്യന്‍ പൈലറ്റിന്റെ മനസാന്നിധ്യവും കരുത്തുമാണ് സൗദിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ടിവന്ന ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധകം ജീവനുകള്‍ രക്ഷിച്ചത്. മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. സഹപൈലറ്റിന്റെ കുത്തുകൊണ്ട് ചോര വാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് താഴെയിറക്കിയത് അദ്ദേഹമായിരുന്നു. സ്മിത്…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി