നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘എന്റെ ശരീരം അപമാനിക്കപ്പെട്ടേക്കാം, പക്ഷേ എന്റെ ചേതന, മാനുഷികമായ ചേതനയെ ഒരുപാടൊന്നും അടിച്ചമര്‍ത്താനാകില്ല’. ശരീരങ്ങളെ നഗ്നമാക്കിയും പീഡിപ്പിച്ചും മര്‍ദിച്ചും അപമാനിച്ചും ചേതനയെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് സ്വന്തം ഭയാശങ്കകളെ ഭീകതരകൊണ്ട് മറയ്ക്കാന്‍ നോക്കിയ ഭരണകൂടത്തെ ഓര്‍മിപ്പിക്കാന്‍ തന്റെ ജയില്‍ ഡയറിയില്‍ സ്‌നേഹലത റെഡ്ഡി എഴുതി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള ‘മിസ’ നാടകത്തെ വസ്ത്രത്തേയും ശരീരങ്ങളേയും അപമാനിച്ചുകൊണ്ട് റദ്ദ് ചെയ്ത് കളയാനും നോക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. അടിയന്തരാവസ്ഥയുടെ ഇരയായ ആ ധീരവനിതയെ ഓര്‍മയിലേക്ക് വീണ്ടെടുക്കാനും അവരുയര്‍ത്തിയ പ്രതിരോധത്തെ വീണ്ടും ചര്‍ച്ചയാക്കാനും സാധിച്ചു എന്നിടത്ത് യഥാര്‍ഥത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിലെത്തിയ മിസ നാടകം വിജയിച്ചിരിക്കുകയാണ്. (misa drama controversy and story of Snehalatha Reddy )

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും

അടിയന്തരാവസ്ഥക്കാലത്ത് മനുഷ്യാവകാശ ലംഘനം ചോദ്യം ചെയ്യപ്പെട്ടതിന്റെ പേരില്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് ആത്മാഭിമാനമുള്ള ഇന്ത്യക്കാരില്‍ ഒരാളായിരുന്നു കന്നഡ സിനിമാ നടിയും ആക്ടിവിസ്റ്റുമായിരുന്ന സ്‌നേഹലതാ റെഡ്ഡി. 1975 ജൂണ്‍ 25ന് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം നിലവില്‍ വന്ന മിസ നിയമപ്രകാരമാണ് സ്‌നേഹലതയെ തടവിലാക്കിയത്. ജയിലിലെ തടവുകാര്‍ക്ക് മുന്നില്‍ വച്ച് പൂര്‍ണ നഗ്നയാക്കി പരിശോധിച്ച് അപമാനിച്ചതിനെ സ്‌നേഹലത അതിശക്തമായി തന്നെ ജയിലില്‍ ചോദ്യം ചെയ്തു. സ്ത്രീകളെ നഗ്നരാക്കി മര്‍ദിച്ചും അപമാനിച്ചും ജയിക്കാന്‍ ശ്രമിച്ചാല്‍ തോറ്റുതരില്ലെന്ന് എഴുതിയും പറഞ്ഞും അവര്‍ പ്രതിഷേധിച്ചു.

തൃശൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍ സ്‌നേഹലത റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള മിസ നാടകം അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രധാന നടിയുടെ വസ്ത്രധാരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ വിഭാഗത്തിന്റെ പ്രശ്‌നം. സ്‌നേഹ ലത ഉയര്‍ത്തിയ രാഷ്ട്രീയമോ പ്രതിരോധമോ കാണാതെ അവര്‍ ചിന്നു ചിലങ്കയെന്ന നടിയുടെ വസ്ത്രത്തിന്റെ അളവ് ചൂണ്ടി വിമര്‍ശനം ഉന്നയിച്ചു. നാടകത്തിന്റെ ഉദ്ദേശം തന്നെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില ഭാഗങ്ങള്‍ പ്രചരിക്കപ്പെട്ടു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും നാടകം ഇന്ന് ഒരിക്കല്‍ കൂടി അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണ് ഡിവൈഎഫ്‌ഐ.

Related Posts

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍
  • October 10, 2026

കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ ദില്ലിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ഡിപ്‌കെ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ അവരുടെ ജന്മഗ്രാമത്തില്‍ അന്തരിച്ചതായുള്ള വിവരങ്ങള്‍ വന്നു. ദീര്‍ഘകാലത്തെ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തുക് പിംപ്രി…

Continue reading
ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്
  • October 7, 2026

നാട്ടിക എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ‘ദൂരങ്ങള്‍ ചാടി’ ആന്‍സി സോജന്‍ നേടിയ മെഡലുകള്‍ കഷ്ടപ്പാടുകളും ത്യാഗങ്ങളും പ്രതിസന്ധികളും അതിജീവിച്ചുള്ള പോരാട്ടത്തിന്റെ ഫലം കൂടിയാണ്. ഗ്രൗണ്ടിലെ എതിരാളികള്‍ക്കൊപ്പം കളത്തിനു പുറത്തുള്ള മുഖമില്ലാത്തവരുടെ സൈബര്‍ ആക്രമങ്ങളും നേരിട്ട ആന്‍സി ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്.…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്