‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം

പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു എന്നാണ് വിമർശനം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചിലത് തുറന്നു പറയുമെന്നും ഉമ്മർ ഫൈസി മുക്കം.

സമസ്ത – മുസ്‌ലിം ലീഗ് ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക് പോകുന്നുവെന്ന സൂചന നൽകിയാണ്, ഉമർ ഫൈസി മുക്കത്തിൻ്റെ രൂക്ഷവിമർശനം. ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെ ചിലർ ഖാസിയാകാൻ ശ്രമിക്കുന്നു. സമസ്തയിലെ ചിലർ ഇതിന് പിന്തുണ നൽകുകയാണ്. രാഷ്ട്രീയത്തിൻ്റെ പേരിൽ ഖാസി ആകാൻ ശ്രമം നടക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്ക് അലി തങ്ങൾക്ക് എതിരെ പരോക്ഷ വിമർശനമുയർന്നു.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളോട് ചിലത് തുറന്നു പറയും. സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് ലീഗ് അംഗീകരിച്ചില്ല. ലീഗ് കരുതി ഇരുന്നോളൂവെന്നും ഉമർ ഫൈസി മുക്കം മുന്നറിയിപ്പ് നൽകി.
സഹകരിച്ച് പോകുന്നതാണ് രാഷ്ട്രീയപാർട്ടികൾക്ക് നല്ലതെന്നും ഉമർ ഫൈസി മുക്കം. മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ്  മൗലീദ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഉമ്മർ ഫൈസി മുക്കം അതിരൂക്ഷ വിമർശനമുന്നയിച്ചത്.

Related Posts

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും
  • May 16, 2026

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ലീഗിന് 5 മന്ത്രിസ്ഥാനം നൽകും. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ ധാരണ ഉണ്ടാകും. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നൽകാൻ…

Continue reading
വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും
  • May 16, 2026

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന