ചരിത്രമെഴുതി മസ്‌ക്; ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനം സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം പൂര്‍ത്തിയാക്കി

ചരിത്രമെഴുതി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇത്രയും വലിയ റോക്കറ്റ് ഭാഗം കരയില്‍ സുരക്ഷിതമായി തിരിച്ചിറക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. (SpaceX launches Starship test flight 5)

ടെക്‌സസിലെ ബ്രൗണ്‍സ് വില്ലിലെ ലോഞ്ച് പാഡില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം സുരക്ഷിതമായി തിരിച്ചിറക്കി. വിജയകരമായി വേര്‍പെട്ട ശേഷം രണ്ടാംഘട്ടത്തെ ബഹിരാകാശത്തേക്ക് അയച്ച് റോക്കറ്റിന്റെ ഒന്നാം ഭാഗം തിരികെ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. ഇത്രയും വലിയ റോക്കറ്റ് ഭാഗം കരയില്‍ സുരക്ഷിതമായി തിരിച്ചിറക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

50 ലക്ഷം കിലോഗ്രാം ആണ് റോക്കറ്റിന്റെ ഭാരം. ഉയരം 122 മീറ്റര്‍. പ്രത്യേകമായ സ്റ്റെന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സ്റ്റാര്‍ഷിപ്പിന്റെ പ്രധാനഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യരെയും ചരക്കുകളും കൊണ്ടുപോകുന്നതിനായി സ്‌പേസ് രൂപകല്‍പ്പന ചെയ്തതാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശ വാഹനം. പുനരുപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് ആദ്യ സ്റ്റാര്‍ഷിപ്പ് അയക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആണ് മസ്‌കിന്റെ ചരിത്ര നേട്ടം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ