കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

ഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. ഹർജിയിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്താനും നിർദേശം നൽകി. വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിക്കണം എന്ന് സർവകലാശാല സുപ്രീംകോടതിയിൽ‌ പറഞ്ഞു. ഒരു അന്വേഷണ റിപ്പോർട്ട് ഇല്ലാതെ 64 ദിവസം സസ്‌പെൻഷനിൽ ആയിരുന്നു എന്ന് ഹർജിക്കാർ വാദിച്ചു.

സസ്‌പെൻഡ് ചെയ്യപ്പെട്ട കാലയളവാണ് അറ്റൻഡൻസിൽ കുറവ് വരാൻ കാരണമായതെന്നാണ് ഹർജിയിൽ വിദ്യാർഥികൾ ഉന്നയിച്ചത്. പ്രതിഷേധം ദുർവ്യാഖ്യാനിച്ചെന്നും വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. സർവകലാശാലയിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പിഎസ് നരസിംഹയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിദ്യാർഥികൾ‌ക്ക് പരീക്ഷ അനുമതി നൽകിയിരുന്ന സിം​ഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

Related Posts

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
  • November 3, 2026

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല.…

Continue reading
നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം
  • November 3, 2026

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:11 ഓടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി വസന്തകുമാറാണ് മരിച്ചത്. ‘ഫിഷ് ടെയിൽ എയർ’, ‘ഡൈനാസ്റ്റി എയർ’ എന്നിവയുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററുകളെന്ന്…

Continue reading

You Missed

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി