‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

  • news
  • September 3, 2026

അയോധ്യ: സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മനുഷ്യ ഇടപെടല്‍ കുറച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സംവിധാനം നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രണ്ട് ബാങ്കുകള്‍ എന്നിവ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു വരുന്നു.

അയോധ്യയിലെ രാമ ക്ഷേത്രത്തിലെ സംഭാവനകൊള്ളയ്ക്ക് പിന്നാലെ ക്ഷേത്ര ട്രസ്റ്റില്‍ വന്‍ അഴിച്ചുപണി നടന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. മൂന്ന് പുതിയ ട്രസ്റ്റ് അംഗങ്ങളെ നിയമിച്ചതിന് പിന്നാലെ ആദ്യമായി സിഇഒ തസ്തിക കൂടി സൃഷ്ടിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ ഭരണസംവിധാനവും സാമ്പത്തിക ഉത്തരവാദിത്വവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ രൂപീകരിച്ച ഈ തസ്തികയിലേക്ക് നിയമിച്ചത് വിരമിച്ച എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്രയെയാണ്.

എന്നാല്‍, ഈ നിയമനത്തിലാണ് വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. ആരോപണ വിധേയനായ മുന്‍ നിര്‍മ്മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര മാറിയപ്പോള്‍ പകരം വന്ന മറ്റൊരു മിശ്രയായ പുതിയ സിഇഒ സംഭാവന കൊള്ളയില്‍ നടപടിയെടുക്കുമോ എന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. സിഇഒ നിയമനം നടത്തിയത് ട്രസ്റ്റ് എന്ന് പറയുമ്പോഴും പിന്നില്‍ ബിജെപി എന്നാണ് അഖിലേഷ് യാദവിന്റെ ആരോപണം.

അതിനിടെ, അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ആരംഭിച്ചു. പുതിയ സിഇഒയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്. പുതിയ സിഇഒ ജിതേന്ദ്ര മിശ്രയും ട്രസ്റ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭരണ, സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.

Related Posts

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം
  • September 1, 2026

അമേരിക്കയിലെ പ്രമുഖ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായി 2028 വരെ കരാര്‍ ഒപ്പിട്ട 39 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പൊടുന്നനെ തന്റെ 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്‌ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും…

Continue reading
നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…
  • August 22, 2026

‘എന്റെ ശരീരം അപമാനിക്കപ്പെട്ടേക്കാം, പക്ഷേ എന്റെ ചേതന, മാനുഷികമായ ചേതനയെ ഒരുപാടൊന്നും അടിച്ചമര്‍ത്താനാകില്ല’. ശരീരങ്ങളെ നഗ്നമാക്കിയും പീഡിപ്പിച്ചും മര്‍ദിച്ചും അപമാനിച്ചും ചേതനയെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് സ്വന്തം ഭയാശങ്കകളെ ഭീകതരകൊണ്ട് മറയ്ക്കാന്‍ നോക്കിയ ഭരണകൂടത്തെ ഓര്‍മിപ്പിക്കാന്‍ തന്റെ ജയില്‍ ഡയറിയില്‍ സ്‌നേഹലത റെഡ്ഡി…

Continue reading

You Missed

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

‘കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ വിജയിച്ചത് ഇത്തരം ചിന്തകൾ തകർത്തെറിഞ്ഞ്’; മന്ത്രി K മുരളീധരൻ

‘കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ വിജയിച്ചത് ഇത്തരം ചിന്തകൾ തകർത്തെറിഞ്ഞ്’; മന്ത്രി K മുരളീധരൻ

ശബരിമല സ്വർണ്ണക്കൊള്ള, അറസ്റ്റിലായി 43-ാം ദിവസം ജാമ്യം; പി എസ് പ്രശാന്തിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള, അറസ്റ്റിലായി 43-ാം ദിവസം ജാമ്യം; പി എസ് പ്രശാന്തിന് ജാമ്യം

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

SFI സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, എം വി ഗോവിന്ദൻ

SFI സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, എം വി ഗോവിന്ദൻ