മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ കൊള്ള ; UDF സർക്കാരിന് ഭയക്കേണ്ട ഒരു കാര്യവുമില്ല, ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊള്ള ആണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്. ഈ കാര്യത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ പോകാവുന്ന അത്ര ദൂരത്തിൽ പോകും.

അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാം എന്ന് ധരിച്ചവർക്കും ധരിക്കുന്നവർക്കുമുള്ള പാഠമാണ് ഇത്. സർക്കാർ കേസെടുക്കണം എന്നാണ് ആവശ്യം. സമൂഹം ആഗ്രഹിക്കുന്നത് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന തീരുമാനമുണ്ടാകുമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

കർത്തയുടെ ഡയറിയിലെ കോൺഗ്രസ്‌ നേതാക്കളുടെ പേര് എന്ന വാർത്തയിലും അദ്ദേഹം പ്രതികരിച്ചു. ഇങ്ങനൊരു ഭയം ഉണ്ടെങ്കിൽ ഇതുവരെ വരില്ലല്ലോ. ഈ പേരുകൾ ഇപ്പോൾ വന്നത് അല്ലല്ലോ. ഇതൊക്കെ അറിഞ്ഞുതന്നെയാണ് ഇതിനെതിരെ ഇറങ്ങി തിരിച്ചത്.

UDF സർക്കാരിന് ഇതിൽ ഭയക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കേരളം കേട്ടാൽ വിശ്വസിക്കാൻ മടിക്കുന്ന കേരളത്തെ നടുക്കുന്ന ഒരുപാട് വിവരങ്ങൾ ഇനി പുറത്തു വരും. ഇത്രയും വിവരങ്ങൾ കിട്ടിയാൽ ED ക്ക് കേസെടുക്കാതിരിക്കാൻ കഴിയില്ലല്ലോയെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

Related Posts

ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ
  • September 10, 2026

തിരുവനന്തപുരം: ചിറയൻകീഴ് കോൺഗ്രസിലെ കയ്യാങ്കളിയിൽ രമ്യക്ക് വീഴ്ച സംഭവിച്ചു എന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ എംഎം ഹസ്സൻ. രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കെപിസിസി…

Continue reading
വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്
  • September 10, 2026

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള…

Continue reading

You Missed

ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ

ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്; സർക്കാരിന് ഏകോപനമില്ലെന്ന് കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്; സർക്കാരിന് ഏകോപനമില്ലെന്ന് കെ കൃഷ്ണൻകുട്ടി

മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ കൊള്ള ; UDF സർക്കാരിന് ഭയക്കേണ്ട ഒരു കാര്യവുമില്ല, ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ കൊള്ള ; UDF സർക്കാരിന് ഭയക്കേണ്ട ഒരു കാര്യവുമില്ല, ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്

മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്