കുവൈറ്റ് ദുരന്തം: പരുക്കേറ്റ ഒരാൾ കൂടി മരിച്ചു; മരണം 50 ആയി

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 10.30ഓടെ വിമാനം കൊച്ചിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തിൽ എത്തി. 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.

23 മലയാളികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. കൊച്ചിയിൽനിന്നു പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹം വീടുകളിലെത്തിക്കും.

Related Posts

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
  • July 7, 2026

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു.…

Continue reading
അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ
  • July 6, 2026

ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര. വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി