റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. 228 ഏക്കര്‍ സ്ഥലം റെയില്‍വേയുടെ മറ്റു പദ്ധതികള്‍ക്കായി മാറ്റുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2008 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതിയാണ് കേന്ദ്രം ഉപേക്ഷിച്ചത്. റെയില്‍വേക്ക് നിലവില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും, ഇപ്പോഴുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ പര്യാപ്തമാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതിക്കായി 39.80 കോടി രൂപ ചിലവഴിച്ച് ഏറ്റെടുത്ത് 228 ഏക്കര്‍ ഭൂമി റെയില്‍വേയുടെ മറ്റ് വികസന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

മറുവശത്ത്, മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി തള്ളിയാതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.നിലവിലെ മാതൃകയില്‍ മുന്നോട്ട് പോകാനാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പദ്ധതികള്‍ നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസെന്ന് സിപിഐഎം ആരോപിച്ചു

ഇതിന് പുറമെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും ,റെയില്‍വേ വികസനത്തിനായി മറ്റ് പദ്ധതികള്‍ ഉണ്ടെന്നും റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കി.

Related Posts

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
  • August 3, 2026

സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ. ഓഗസ്റ്റ് 1 മുതൽ 3 വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത് 55.4 mm മഴയായിരുന്നു എന്നാൽ ലഭിച്ചത് 184 . 2 mm മഴയാണ്. കോഴിക്കോട്,…

Continue reading
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
  • August 3, 2026

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം…

Continue reading

You Missed

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്

രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്