‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മൈക്ക് ഓഫ് ചെയ്തേക്കാം, എന്നാൽ വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽഗാന്ധിയുടെ എക്സ് പോസ്റ്റ്. സഭയിൽ പറയാൻ അനുവദിക്കാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ തുറന്നു പറയുമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.

പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ ആർഎസ്എസി നെയും രാഹുൽഗാന്ധി കടന്നാക്രമിച്ചിരുന്നു. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി രം​ഗത്തെത്തി. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് അമിത് ഷായെന്നാണ് ആരോപണം. ചർച്ചയിൽ രാഹുൽ നടത്തിയ ചില പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി.

രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നു. രാഹുൽ തെളിവ് ഹാജരാക്കണമെന്നും ഇല്ലെങ്കിൽ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, രാഹുലിന് പ്രധാനമന്ത്രിയാകാൻ കഴിയാത്തതിലെ നിരാശയെന്ന് വിമർശിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ പൊതുപരീക്ഷാ ഭേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.

Related Posts

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി
  • November 5, 2026

ഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. ഹർജിയിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്താനും നിർദേശം നൽകി. വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിക്കണം…

Continue reading
നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം
  • November 3, 2026

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:11 ഓടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി വസന്തകുമാറാണ് മരിച്ചത്. ‘ഫിഷ് ടെയിൽ എയർ’, ‘ഡൈനാസ്റ്റി എയർ’ എന്നിവയുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററുകളെന്ന്…

Continue reading

You Missed

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്