മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ടുവർഷത്തിന് ശേഷം ക്ലീൻ ചിറ്റ് ലഭിച്ചത്. കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിംഗ്.മൻമോഹൻ സിങ് വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015-ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒഡീഷയിലെ കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് കുറ്റവിമുക്തനായത്.

സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർണായക വിധി. മൻമോഹൻ സിങ്ങിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ഓഗസ്റ്റിലും ഒക്ടോബറിലും സി.ബി.ഐ വിചാരണക്കോടതിയിൽ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ, സ്പെഷ്യൽ ജഡ്ജി ഈ റിപ്പോർട്ടുകൾ തള്ളുകയും കേസ് രജിസ്റ്റർ ചെയ്ത് 2015 മാർച്ചിൽ വിചാരണ നേരിടാൻ മൻമോഹൻ സിങ്ങിന് സമൻസ് അയക്കുകയുമായിരുന്നു.

സിബിഐ കോടതിയുടെ 2015 മാർച്ചിലെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, കേസ് നടപടികൾ ഔദ്യോഗികമായി അവസാനിപ്പിച്ചു. 2024 ഡിസംബർ 26 ന് മൻമോഹൻ സിങ് അന്തരിച്ചതോടെ അപ്പീൽ സാങ്കേതികമായി അവസാനിക്കേണ്ടതായിരുന്നെങ്കിലും, വിചാരണക്കോടതി അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിംഗ്വി എന്നിവരുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Related Posts

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്
  • September 18, 2026

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ൻ നാ​യ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് നി​സാ​ര പ​രു​ക്കേ​റ്റു. എം.​സി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല അ​മൃ​ത സ്‌​കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ എ​തി​രെ വ​ന്ന പി​ക് അ​പ്പ്…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും