‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്

ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ഐഷി ദുരൂഹത ആരോപിച്ചു. സമരക്കാരെ ലക്ഷ്യമിടുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നുവെന്നും ഐഷി പറഞ്ഞു.

താന്‍ നാളെ കോടതിയില്‍ ഹാജരാകും എന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ഐഷി പറഞ്ഞു. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ദുരൂഹതയുണ്ട്. എവിടെയും ഒളിവില്‍ പോയിരുന്നില്ല. മുന്നറിയിപ്പില്ലാതെ വന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭീതി പടര്‍ത്താനാണ്. ഏത് പൊലീസാണ് മഫ്തിയില്‍ സ്വകാര്യ വാഹനത്തില്‍ വന്ന് ഇത്തരം നടപടികള്‍ ചെയ്യുന്നത്. പൊലീസ് നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഞാന്‍ എകെജി ഭവനില്‍ എത്തിയെന്ന വിവരം പൊലീസിന് എങ്ങനെ ലഭിച്ചു എന്നറിയില്ല. നോട്ടീസ് നല്‍കണമായിരുന്നെങ്കില്‍ വീട്ടിലോ എസ്എഫ്‌ഐ ഓഫീസിലോ നല്‍കാമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാതെയാണ് എത്തിയത്. എല്ലാവരും കണ്ടതാണ്. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. വാറണ്ട് പുറപ്പെടുവിച്ചത് ഏപ്രില്‍ 15നാണ്. എന്തിനാണ് ഇപ്പോഴൊരു അറസ്റ്റ് നീക്കം- വിദ്യാര്‍ഥി നേതാവ് ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഫോണുകളും ചോര്‍ത്തപ്പെടുന്നുണ്ടെന്നും മെയിലുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഐഷി ആരോപിച്ചു. തങ്ങള്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ പോലീസ് അറിയുന്നു. പലതും ലീക്ക് ആവുന്നു. പഴയ കേസുകള്‍ ആയുധമാക്കുകയാണ്. സമരക്കാരെ ലക്ഷ്യമിടുന്നു. ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്തുന്നു. തനിക്കെതിരെ പട്യാല ഹൗസ് കോടതിയില്‍ 12 കേസുകള്‍ ഉണ്ട്. നിരവധി വാറണ്ട് വന്നിട്ടുണ്ട്. എന്നാല്‍് ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കോടതികള്‍ സ്വതന്ത്രമായി നിക്ഷപക്ഷമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ കോടതിയുടെ നടപടികളില്‍ ഇടപെടരുത് – ഐഷി ഘോഷ് പറഞ്ഞു.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച എംപിമാര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. മാധ്യമങ്ങള്‍ക്കും കോടതിക്കും അഭിഭാഷകര്‍ക്കും ഐഷി നന്ദി അറിയിച്ചു.

Related Posts

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും
  • September 18, 2026

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍…

Continue reading
ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച
  • September 18, 2026

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ്…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും