പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ഇവർക്ക് പനി ബാധിച്ചത്. പിന്നീട് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. വീണ്ടും പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കു സ്ഥിരീകരിച്ചത്. വിദഗ്‌ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചെങ്കിലും മറിയ കൂട്ടാക്കിയില്ല. തുടർന്ന് വൈകീട്ടോടെ പനി കൂടിയതോടെ ഇന്നലെയാണ് ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, നിപ ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പർക്കപട്ടികയിൽ ഉള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. നിലവിൽ 87 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലയിലുള്ളവർ ആണ് സമ്പർക്കപട്ടികയിൽ ഉള്ളതെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.മന്ത്രിയും നിപ വിദഗ്ധ പഠനത്തിനായി കോഴിക്കോട് എത്തിയ കേന്ദ്ര സംഘവും കളക്ടർ ഉൾപ്പടെയുള്ളവർ യോഗം ചേർന്നു. ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Related Posts

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്
  • July 6, 2026

വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ്…

Continue reading
വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി: കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം
  • July 1, 2026

സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിലായത്.…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക