ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഇന്ന് യു എസ് വിപണിയിൽ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 135 ഡോളർ വച്ച് 7,500 കോടി ഡോളർ സമാഹരിച്ച് വിപണിയെ ആഹ്ലാദത്തിലാറാടിച്ചിരിക്കുകയാണ് മസ്ക്. കമ്പനി ലിസ്റ്റ് ചെയ്യപ്പെടുന്നതിനൊപ്പം ഭൂലോകത്തിലെ ആദ്യ ട്രില്യണയറാവുകയാണ് മസ്ക്. അതായത് ലോകത്ത് ആദ്യത്തെ ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ള വ്യക്തിയായി മസ്ക് മാറുന്നു.
ബ്ലൂംബർഗ് പട്ടികയിലെ മസ്കിന്റെ ആസ്തിയിൽ കാണിക്കുന്നത് 27,400 കോടി ഡോളറിന്റെ വർധനയാണ്. 97,100 കോടി ഡോളറാണ് നിലവിലെ ആസ്തി. ഇന്നത്തെ വ്യാപാരത്തിൽ ഓഹരി വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. യു എസ് വിപണി വലിയ നേട്ടത്തിലാണ്. ഇറാനുമായി ഈ വാരാന്ത്യം കരാറൊപ്പിടുമെന്ന റിപ്പോർട്ടുകളാണ് വിപണിക്ക് കരുത്തായത്.







