‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിജിത് ദീപ്‌കെ ഇന്ത്യയില്‍ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തില്‍ ഇറങ്ങുന്ന അഭിജിത്തിന് സിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും തനിക്ക് സ്വീകരണം ഒരുക്കരുതെന്ന് അഭിജിത്ത് വിഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു.

ഡല്‍ഹിയിലെത്തുന്ന അഭിജിത്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധത്തിന് അനുമതി തേടും. പൊലീസിന്റെ അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധം നടത്തുമെന്ന് സിജെപി വക്താക്കള്‍ കഴിഞ്ഞദിവസം അറിയിച്ചു. അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്. നാട്ടിലെത്തിയാല്‍ ഉടന്‍ അഭിജിത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താന്‍ യാത്ര തിരിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ കൈയിലാണെന്നും എക്‌സിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.

അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും കനത്ത ആശങ്ക ഉയരുന്നുണ്ട്. അഭിജിത്തിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ തനിക്ക് സ്വീകരണം നല്‍കുന്നത് മറ്റ് യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെ അധികൃതര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നുമാണ് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് അഭിജിത്ത് ഇന്ത്യയിലേക്ക് എത്തുന്നത്.

Related Posts

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്
  • July 21, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി…

Continue reading
സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു