‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ. ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണം. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായെന്നും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു.

അതിനിടെ സിജെപി പ്രവർത്തകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രം​ഗത്തെത്തി. പ്രധാനമന്ത്രിയുടേയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് എംപിമാരും മുഖ്യമന്ത്രിമാരായ വിഡി സതീശനും ഡികെ ശിവകുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതീകാത്മകമായി കൈകൾ ബന്ധിച്ചാണ് പ്രതിഷേധം. ഡീൻ കുര്യാക്കോസ് എംപിയേയും മന്ത്രി പിസി വിഷ്ണുനാഥിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പരീക്ഷാക്രമക്കടിൽ ഇന്നലെ ഡൽഹിയെ സ്തംഭിപ്പിച്ചായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. ആവശ്യങ്ങൾ പരിഗണിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി. പൊലീസ് നടപടിയിൽ 120 ഓളം പേർക്കാണ് പരുക്കേറ്റത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണ്.പ്രതിഷേധത്തിൽ ഇതുവരെ അഞ്ച് FIR-കളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരുക്കേറ്റെന്നാണ് സർക്കാർ വാദം.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്