‘പരാജയം അംഗീകരിച്ചാണ് പോകുന്നത്, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരും’; പിണറായി വിജയൻ

ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത്. ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ. മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ. ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ. ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നമ്മുടെ നാടിനെ വല്ലാതെ ബാധിക്കുന്നതാണ്. ഇതിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതായി കാണുന്നില്ല. ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. പരാജയം അംഗീകരിച്ചാണ് ഞങ്ങൾ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നു അദ്ദേഹം.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധിയിലും അദ്ദേഹം പ്രതികരിച്ചു. നയപ്രഖ്യാപനത്തിൽ ഒരു വാക്കുപോലും പറയുന്നില്ല. കിഫ്ബിയുടെ ഭാവി എന്തെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നില്ല. സഭയിൽ വെച്ച ഫിനാൻഷ്യൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ ധനവകുപ്പിന്റെ ഫാക്ട് ചെക്കിങ്ങ് ഉണ്ടായില്ല. വ്യവസ്ഥാപിത നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

Related Posts

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM
  • October 24, 2026

തിരുവനന്തപുരം: എസ് എം എ മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിൽ CPIM നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ സമ്മേളനത്തിലെ വാദങ്ങളിൽ പിശക് പറ്റിയെന്നും വിമർശനം. എസ് എം എ ബാധിതരുടെ രക്ഷിതാക്കളുടെ…

Continue reading
2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം
  • October 24, 2026

തിുരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ…

Continue reading

You Missed

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ