കേരളത്തിൽ AIIMS വന്നാൽ ക്രെഡിറ്റ് എനിക്ക്, എയിംസിന്റെ പേരിൽ എല്ലാവരും എന്നെ ഒരുപാട് തേച്ചു; സുരേഷ് ഗോപി

കേരളത്തിൽ എവിടെ AIIMS വന്നാലും നല്ലതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണം. മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട് മതി എന്ന നിലപാടെടുത്തു. 5 സ്ഥലങ്ങൾ കൂടി എഴുതി കൊടുക്കൂ എന്നു കഴിഞ്ഞ സർക്കാരിനെ അറിയിച്ചിരുന്നതാണ്.

എല്ലാവരും എയിംസിന്റെ പേരിൽ എല്ലാവരും എന്നെ ഒരുപാട് തേച്ചു. ഇനി ഐയിംസ് വന്നാൽ അതു തന്റെ ക്രെഡിറ്റ്‌ ഇൽ ആകും. AIIMS നടപ്പിലാക്കി ഇല്ലെങ്കിൽ രാഷ്ട്രീയം വിടും എന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഗൈഡ് ലൈൻസ് പ്രകാരം ശുപാർശ നൽകണം. തൃശൂർ ഇടുക്കി എന്ന ജില്ലകളെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോൾ ഡീസൽ പാചകവാതക വിലവർധനവിലും സുരേഷ് ഗോപി പ്രതികരിച്ചു. ആരും ഏറു പടക്കം എറിഞ്ഞതുകൊണ്ട് ഉണ്ടായതല്ല യുദ്ധം. യുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് വില വർദ്ധിപ്പിക്കുന്നത്. ഈ സാഹചര്യം മറികടക്കേണ്ടതുണ്ട്. ദിനം തോറും വില കൂട്ടി എന്ന വാദം തെറ്റ്.

ആകെ രണ്ടുതവണയാണ് വില വർദ്ധിച്ചിട്ടുള്ളത്. പാചകവാതകം ഉപയോഗിക്കാൻ നാലു പേരുള്ള ഒരു കുടുംബത്തിൻറെ ഒരു ദിവസത്തെ ചെലവ് വെറും 9 രൂപയാണ്. അതിപ്പോൾ 11 ഓ 12 ഓ ആയി കാണും. ഇതിലും കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന ഇന്ധനം ഏതാണെന്ന് പറയണം. പ്രതിസന്ധി തീരുമ്പോൾ വിലവർധനവ് കുറയ്ക്കാൻ താൻ തന്നെ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ