ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

സമവായ ചര്‍ച്ചകള്‍ സാധ്യമെന്ന പ്രതീക്ഷകള്‍ക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കില്‍ മരണമെന്ന് ഇറാന്‍ സൈന്യത്തിനും റെവല്യൂഷണറി ഗാര്‍ഡിനും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കന്‍ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തില്‍ സൂചിപ്പിച്ചു.

താന്‍ ഇറാനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചെങ്കിലും ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടില്ല. താനുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ സംസാരിക്കേണ്ടിയിരുന്നത് കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നും ഈ ആഴ്ചയല്ലെന്നും താന്‍ അവരോട് പറഞ്ഞതായും ട്രംപ് പറഞ്ഞു.

അതേസമയം ഇന്നും സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തമാണ്. സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടല്‍ വേണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു. ഇറാന്റെ ബഹ്‌റൈന്‍ ആക്രമണത്തില്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനാമയിലെ സല്‍മാല്‍ തുറമുഖത്തിന് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് ഏഷ്യന്‍ വംശജനാണ്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സൈപ്രസിലെ ബ്രിട്ടീഷ് സേനാ ആസ്ഥാനത്തേക്ക് ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

ചേതനയറ്റ് ജന്മനാട്ടില്‍; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്‍
  • April 18, 2026

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി…

Continue reading
വാല്‍പ്പാറ വാഹനാപകടം; പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
  • April 18, 2026

വാല്‍പ്പാറ വാഹനാപകട ദുരന്തത്തില്‍ പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിലായിരുന്ന 11കാരന്‍ ഷഹാദിനെ വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന പതിനൊന്നുകാരി മസ്‌നീനെ വയറ്റില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. കോയമ്പത്തൂര്‍ മെഡിക്കല്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം